1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരികന്‍ സൈന്യത്തിന്റെ പിന്മാറ്റം വൈകുമന്ന് പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി. നേരത്തെ ഏതാണ്ട് 5,000 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉടന്‍ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 9,800 അമേരിക്കാന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്.

വൈറ്റ് ഹൗസില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒബാമ. സേനാ പിന്മാറ്റത്തിന് നേരത്തെ നിശ്ചയിച്ച സമയ പരിധിയില്‍ ഗനി ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് ഒബാമ വെളിപ്പെടുത്തി.

2015 അവസാനം വരെ നിലവിലുള്ള സേനാ ബലം മാറ്റമില്ലാതെ നിലനിര്‍ത്തും. അഫ്ഗാന്‍ സുരക്ഷാ സൈനികരെ സഹായിക്കാന്‍ അമേരിക്ക കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നീക്കമെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ ബന്ധത്തില്‍ ഒരു വഴിത്തിരിവായാണ് ഗനിയുടെ അമേരിക്കന്‍ സന്ദര്‍ശനം കരുതപ്പെടുന്നത്.

നേരത്തെ അധികാരം പങ്കുവക്കുന്നതുമായി ബന്ധപ്പെട്ട നെടുങ്കന്‍ വിലപേശലുകള്‍ക്ക് ശേഷമാണ് ഗനി സ്ഥാനമേറ്റത്. അധികാരമേറ്റതു മുതല്‍ വര്‍ധിച്ചു വരുന്ന അഴിമതിക്കും താലിബാന്‍ സ്വാധീനത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലാണ് ഗനി. മതഭ്രാന്തന്മാരുമായി സമീപ കാലത്തുണ്ടായ ഏറ്റുമുട്ടലുകള്‍ എല്ലാം തന്നെ അഫ്ഗാന്‍ സൈന്യത്തിന്റെ ദൗര്‍ബല്യവും ആയുധങ്ങളുടെ കുറവും വെളിവാക്കുന്നതായിരുന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ സേനാ സാന്നിധ്യം ദീര്‍ഘിപ്പിക്കാനുള്ള ഒബാമയുടെ തീരുമാനം. എന്നാല്‍ ഒബാമയുടെ പ്രസിഡന്റ് കാലാവധി കഴിയുന്ന 2017 നു മുമ്പ് മുഴുവന്‍ അമേരിക്കന്‍ സൈനികരേയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.