സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ആസിയ ബീബിക്ക് കനത്ത സുരക്ഷയില്‍ ക്രിസ്മസ് ആഘോഷം. വധശിക്ഷയില്‍നിന്നു രക്ഷപ്പെട്ട പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത ആസിയ ബീബി സുരക്ഷാവലയത്തില്‍ ഇക്കുറി ക്രിസ്മസ് ആഘോഷിക്കും.
മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 8 വര്‍ഷം തടവിലായിരുന്ന ആസിയയെ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ജയില്‍മോചിതയായെങ്കിലും ഭീകരസംഘടനകളില്‍നിന്നും ഭീഷണി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തിലാണു താമസം.
രാജ്യത്തെ ക്രൈസ്തവരുടെ കോളനികളില്‍ ക്രിസ്മസ് കാലത്ത് ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് കുടിയേറാനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയണ് ആസിയ. പാക്കിസഥാനില്‍ 2% ക്രിസ്ത്യാനികളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല