1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2017

 

സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ് ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തുമ്പോള്‍. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജ എക്‌സ്പ്രസിലേത്. സെപ്തംബറോടെയാണ് മഹാരാജ എക്‌സ്പ്രസ്സ് കേരളത്തില്‍ എത്തുന്നത്.

കേരളത്തില്‍ രണ്ട് യാത്രകളാണ് ഉണ്ടാകുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരമാണ് ആദ്യത്തെ യാത്ര. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് മഹാബലിപുരം, മെസൂര്‍, ഹംപി വഴി മുബൈയില്‍ എത്തുന്ന വിധത്തിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും.

വിദേശ വിനോദസഞ്ചാരികളാണ് ട്രെയിനില്‍ കൂടുതല്‍ യാത്ര നടത്തുന്നതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. എറണാകുളം സൗത്തിലും, തിരുവനന്തപുരത്തും ട്രെയിന്‍ ഒരു ദിവസം നിറുത്തി ഇടും. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര ട്രെയിന്‍ ചുറ്റികാണാന്‍ പൊതുജനങ്ങള്‍ അവസരമുണ്ടികില്ല.

നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്‌സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക. രാജകൊട്ടാരത്തിന് സമാനമായ 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.

2012 ല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും, 2016 ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരവും നേടിയ ഈ ട്രെയിന്‍ 2010 ലാണ് സര്‍വീസ് ആരംഭിച്ചത്. സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യയിലേക്കുള്ള വരവ്. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.