1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2023

സ്വന്തം ലേഖകൻ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ത്രികക്ഷി സമാധാന കരാറിൽ ഒപ്പുവച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും സാന്നിധ്യത്തിലാണ് ഉൾഫയുടെ പ്രതിനിധികൾ സമാധാന കരാറിൽ ഒപ്പുവച്ചത്. അസമിലെ ഏറ്റവും പഴക്കം ചെന്ന നിരോധിത സംഘടനയാണ് ഉൾഫ.

അസമിന്റെ ഭാവി ശോഭനമായ ദിവസമാണിതെന്നും സമാധാന കരാറിൽ ഉൾഫ ഒപ്പുവച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേകിച്ച് അസമിനും നഷ്ടപ്പെട്ട സമാധാനം തിരികെ ലഭിക്കുകയാണ്. ഉൾഫയുടെ ആക്രമണങ്ങൾ മൂലം ഇവിടുത്തെ ജനങ്ങൾ ദീർഘകാലം ദുരിതമനുഭവിച്ചു. 1979 മുതൽ ആരംഭിച്ച ഇത്തരം ആക്രമണങ്ങളിൽ 10,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങൾക്കുള്ള ഭൂമി അവകാശം, അസമിന്റെ വികസനത്തിനുള്ള സാമ്പത്തിക പാക്കേജ്, മറ്റ് പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സമാധാന കരാർ. ഉൾഫയുടേത് ചരിത്രപരമായ തീരുമാനമാണെന്നും സംഘടനയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ ഉറപ്പാക്കുമെന്നും സംഘടന എന്ന നിലയിൽ ഉൾഫയെ പിരിച്ചുവിടുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

കരാറിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അസം സർക്കാരുമായി ചേർന്ന് പ്രവൃത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അസമിനെ സംബന്ധിച്ചിടത്തോളം ഇതു ചരിത്ര ദിനമാണെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ ഏകദേശം 8,756 വിമത സംഘടനകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നതായും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.