1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2018

സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വതം തീതുപ്പി; തൊട്ടുപിന്നാലെ സുനാമിയെത്തി; ഇന്തോനേഷ്യയില്‍ മരിച്ചത് 281 പേര്‍; കനത്ത നാശനഷ്ടം; സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപണം. ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ വ്യാപക നാശനഷ്ടം. 281 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു.

കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ക്രാക്കറ്റോവയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിന് അടിയിലുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണം. അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായെങ്കിലും സുനാമി മുന്നറിയിപ്പൊന്നും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നില്ല. കടല്‍തീരത്തെ റിസോര്‍ട്ടില്‍ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദാ സ്‌ട്രെയിറ്റാണ് ജാവ കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത്.

ക്രക്കതോവ അഗ്‌നിപര്‍വ്വതം കാരണം 1984 ലും ഇന്തോനേഷ്യയില്‍ സുനാമി ഉണ്ടായിരുന്നു. അന്ന് 30000 അധികം ആളുകളാണ് മരിച്ചത്. സെപ്റ്റംബര്‍ 28 നുണ്ടായ ദുരന്തത്തില്‍ മരിച്ചത് രണ്ടായിരത്തിലേറെപ്പേരാണ്. സൂനാമി മുന്നറിയിപ്പു പോലും ശരിയായ വിധത്തില്‍ നല്‍കാതിരുന്നതാണു പാലുവിലും സുലവേസിയിലും മരണസംഖ്യ കൂടാന്‍ കാരണമായത്. സൂനാമി മുന്നറിയിപ്പു സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണു പുതിയ സംഭവം.

ഇത്തവണയും സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. അതിനാല്‍ത്തന്നെ ഒരിടത്തു കടല്‍ത്തീരത്തു സംഗീതനിശ നടക്കുമ്പോഴാണ് തിരകള്‍ ഇരമ്പിയാര്‍ത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യന്‍ ബീച്ചുകളില്‍ തടിച്ചുകൂടിയിരുന്നത്.

അനാക് ക്രാക്കത്തുവ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ സമുദ്രാടിത്തട്ടിലെ മണ്ണിടിഞ്ഞതാണ് സുനാമിക്കു കാരണമെന്നു കരുതുന്നു. ജാവ, സുമാത്ര ദ്വീപികള്‍ക്കിടയിലെ സുണ്ട കടലിടുക്കിലുള്ള ബീച്ചുകളിലാണു കൂടുതല്‍ നാശനഷ്ടമുണ്ടായത്. 558 വീടുകള്‍, ഒന്പതു ഹോട്ടലുകള്‍, 60 റസ്റ്ററന്റുകള്‍, 350 ബോട്ടുകള്‍ എന്നിവ തകര്‍ന്നു. ശനിയാഴ്ച ഏകദേശം 13 മിനിറ്റോളം അഗ്അനക്കില്‍നിന്ന് ചാരവും പുകപടലങ്ങളും പുറത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.