1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2022

സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പു കേസിൽ ഒട്ടേറെ വിവാദങ്ങൾ നേരിട്ട വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന് ഒടുവിൽ നഷ്ടമാകുന്നത് 57.45 കോടി രൂപയുടെ സ്വത്ത്. എൻഫോഴ്സ്മൻറ് ‍ ഡയറക്ടറേറ്റ് ആണ് അറ്റ്‍ലസ് രാമചന്ദ്രൻെറ 57.45 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയത്. സ്വര്‍ണം, വെള്ളി, രത്നാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. രാമചന്ദ്രൻെറയും ഭാര്യ ഇന്ദിര രാമചന്ദ്രൻെറയും സ്വത്തുക്കൾക്ക് പുറമെ അറ്റ്ല‍സ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിൻെറ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. 242 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് അറ്റ്ലസ് രാമചന്ദ്രൻെറ പേരിലുള്ളത്.

മൂന്ന് ഇന്ത്യൻ നഗരങ്ങളിലെ ജ്വല്ലറി ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ നേരത്തെ 26.50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിലെ ജ്വല്ലറിയിൽ നിന്നാണ് ഈ തുകയുടെ ആഭരണങ്ങൾ ഉൾപ്പെടെ കണ്ടുകെട്ടിയത്. യുഎഇയിൽ ജയിലിൽ ആയിരുന്ന അറ്റ്‍ലസ് രാമചന്ദ്രൻ 2018-ൽ ആണ് ജയിൽ മോചിതനായത്. 3.40 കോടി ദിര്‍ഹത്തിൻെറ സ്വത്ത് ബൗൺസായതിൻെറ പേരിൽ ദുബായി കോടതി മൂന്ന് വര്‍ഷത്തെ ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.

ചെക്ക് തട്ടിപ്പ് കേസിനൊപ്പം 1,000 കോടി രൂപയുടെ ലോൺ തിരിച്ചടയ്ക്കാത്തതും കണക്കിലെടുത്തായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ 2015 മുതൽ ജയിൽശിക്ഷ നൽകിയത്. 1981-ൽ കുവൈത്തിൽ ആണ് തൃശ്ശൂര്‍ സ്വദേശിയായ അറ്റ്‍ലസ് രാമചന്ദ്രൻ ആദ്യ ഷോറൂം സ്ഥാപിക്കുന്നത്.

പിന്നീട് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി 50-ഓളം ഷോറൂമുകൾ. 350 കോടി ദിര്‍ഹം വിറ്റുവരവും ഒരു കാലത്ത് ഈ സ്ഥാപനത്തിനുണ്ടായിരുന്നു. പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയിൽ 19 ഷോറൂമുകളും അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് ഷോറൂമുകൾ ഒന്നൊന്നായി അടച്ചുപൂട്ടി. ജയിൽ മുക്തനായ ശേഷം ബിസിനസ് തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നതിനിടയിലാണ് എൻഫോഴ്സ്മൻറ് ഡയറക്ടറേറ്റ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.