1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2024

സ്വന്തം ലേഖകൻ: പണം കൈമാറാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്‍ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യു.പി.ഐവഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നത്. യു.പി.ഐ വഴി പണം പിന്‍വലിക്കുന്നതോടൊപ്പം നിക്ഷേപിക്കാനും എ.ടി.എം വഴി ഇനി കഴിയും.

ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടിയാണ് തീരുമാനം. യു.പി.ഐയുടെ ജനപ്രീതിയും സ്വീകാര്യതയും കണക്കിലെടുക്കുമ്പോള്‍ കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകള്‍ക്ക് സൗകര്യപ്രദമാകും.

എ.ടി.എമ്മില്‍നിന്ന് യു.പി.ഐ സംവിധാനംവഴിയുള്ള പണം പിന്‍വലിക്കല്‍ എളുപ്പമാണ്. എ.ടി.എം സ്‌ക്രീനില്‍ ‘കാര്‍ഡ്‌ലെസ് ക്യാഷ്’ പിന്‍വലിക്കല്‍ തിരഞ്ഞെടുക്കുമ്പോള്‍, തുക രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. തുക രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ക്യൂ.ആര്‍ കോഡ് തെളിയും ഏതെങ്കിലും ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്യുകയും പണം ലഭിക്കുന്നതിന് യുപിഐ പിന്‍ ഉപയോഗിച്ച് ഇടപാടിന് അംഗീകാരം നല്‍കുകയുമാണ് വേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.