1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2018

സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍. ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്താന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വ്യക്തമാക്കി. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താന്‍ അകാരണമായി ആക്രമണം നടത്തി വന്നത്.

അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കാക്കുന്നത് പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുക സര്‍വസാധാരണമാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്‌പോള്‍ പാകിസ്താന്‍ പിന്മാറാണ് പതിവ്. ഇന്ത്യയുടെ പ്രത്യാക്രമണം രൂക്ഷമായതോടെയാണ് വെടി നിറുത്തണമെന്ന അപേക്ഷയുമായി പാകിസ്താന്‍ എത്തിയത്.

പാകിസ്താന്റെ സൈനിക മേഖലയിലേക്ക് ഇന്ത്യ റോക്കറ്റ് പായിക്കുന്നതും സ്‌ഫോടനത്തില്‍ ബങ്കര്‍ തകരുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ ബി.എസ്.എഫ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ജമ്മുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള അഖിനൂര്‍ മേഖലയിലെ തന്ത്രപ്രധാനമായ ‘ചിക്കന്‍ നെക്ക്’ പ്രദേശത്തെ ലക്ഷ്യമാക്കിയായിരുന്നു ബി.എസ്.എഫിന്റെ റോക്കാറ്റാക്രമണം.

മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന ആക്രമണത്തില്‍ ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. മറ്റൊരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മേയ് 15നുണ്ടായ ആക്രമണത്തില്‍ ദേവേന്ദ്ര് സിംഗ് എന്ന ജവാനും കൊല്ലപ്പെട്ടിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.