1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

നോട്ടിങ്ങ്ഹാം : യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓഗസ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഇനി പത്ത് നാള്‍ മാത്രം. യുകെയിലെ ഏറ്റവും വലിയ മലയാളി വിശ്വാസി കൂട്ടായ്മ ആകുമെന്ന് വിശ്വസിക്കുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍ നയിക്കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനാചാര്യ ശ്രേഷ്ഠനായ ഫാ. മാത്യൂ നായ്ക്കാനാം പറമ്പിലാണ്.

ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിന് യുകെയുടെ എല്ലാ ഭാഗത്തുനിന്നുമായി ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ എത്തുമെന്നാണ് കരുതുന്നത്. അതേസമയം ശ്രുശ്രൂഷകര്‍ക്കായി നായ്്ക്കാനാം പറമ്പില്ഡ നയിക്കുന്ന ദ്വിദിന മധ്യസ്ഥപ്രാര്‍ത്ഥനാ ധ്യാനം ബാല്‍സാണ്‍ കോമണിലെ ബ്ലസസ് റോസര്‍ട്ട് ഗ്രിസോള്‍ഡ് ചര്‍ച്ചില്‍ ഈ മാസം 9,10 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് വരെ നടക്കും.

2013 മെയ്മാസത്തില്‍ നടക്കുന്ന താമസിച്ചുളള ദശദിന ധ്യാനത്തിന് പേര് രജിസ്റ്റര്‍ ചെയ്യുവാനുളള സൗകര്യം യഹോവായിരേ കണ്‍വെന്‍ഷനില്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇഥംപ്രഥമമായി നോട്ടിങ്ങ്ഹാം അരീനയില്‍ നടക്കുവാന്‍ പോകുന്ന യഹോവായിരേ കാത്തലിക് കണ്‍വെന്‍ഷന് ചുക്കാന്‍ പിടിക്കുന്നത് ഫാ. സോജി ഓലിക്കല്‍ ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.