1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2018

സ്വന്തം ലേഖകന്‍: ദയാവധത്തിനായി ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നാടുവിട്ട 104 കാരന്‍ ശാസ്ത്രജ്ഞന്‍. ഓസ്‌ട്രേലിയന്‍ സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാളിന് 104 വയസ്സായി. ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാല്‍ ഗൂഡാള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് നാടുവിടുകയാണ്. 1914 ഏപ്രിലില്‍ ലണ്ടനിലാണ് ഗൂഡാള്‍ ജനിച്ചത്. യു കെ, യു എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസല്‍ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കിനെയാണ് ദയാവധത്തിനു വേണ്ടി ഗൂഡാള്‍ സമീപിച്ചിരിക്കുന്നത്. ദയാവധ അനുകൂല സംഘടനയായ എക്‌സിറ്റ് ഇന്റര്‍നാഷണലില്‍നിന്നുള്ള ഒരു നഴ്‌സും ഗൂഡാളിനൊപ്പം യാത്രയിലുണ്ടായിരിക്കും. യാത്രയ്ക്ക് മുന്നോടിയായി ഗൂഡാള്‍ ബന്ധുക്കളോടെല്ലാം യാത്ര പറഞ്ഞു.

20 വര്‍ഷമായി എക്‌സിറ്റ് ഇന്റര്‍നാഷണലിലെ അംഗമാണ് ഗൂഡാള്‍. ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കണമെന്ന വാദത്തെ പിന്തുണയ്ക്കുന്നയാളുമാണ് ഇദ്ദേഹം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ഗൂഡാള്‍ താമസിച്ചിരുന്നത്.

‘ഇത്ര പ്രായം വരെ ജീവിച്ചതില്‍ വലിയ ദുഃഖമുണ്ട്. താന്‍ സന്തോഷവാനല്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നെന്നും നൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഗൂഡാള്‍ വ്യക്തമാക്കിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഒരു കാര്യം ആഗ്രഹിക്കാമെങ്കില്‍, അത് മരിക്കണം എന്നതാണെന്ന് അന്ന് ഗൂഡാള്‍ പറഞ്ഞതായി എ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.