1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2015


ഓസ്‌ട്രേലിയന്‍ സെപ്ല്‌ലിംഗ് ബീ മത്സരത്തില്‍ തരംഗമായി ഇന്ത്യയില്‍നിന്നുള്ള കുട്ടികള്‍. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് ഓസ്‌ട്രേലിയന്‍ സ്‌പെല്ലിങ് ബീ ടെസ്റ്റില്‍ അത്ഭുതം സൃഷ്ടിച്ച് മത്സരത്തിന്റെ ആദ്യ 12ല്‍ കയറിപ്പറ്റിയിരിക്കുന്നത്. മൂന്നാം ക്ലാസുകാരായ ഹര്‍പ്പിതയും ഹര്‍പ്പിതുമാണ് ഓസ്‌ട്രേലിയയില്‍ താരങ്ങളായിരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ബീ ഫൈനലില്‍ ഈ കുട്ടികളും മാറ്റുരയ്ക്കും.

ഓസ്‌ട്രേലിയന്‍ ചാനലായ ചാനല്‍ 10 ഈ കുട്ടികളെ ഉള്‍പ്പെടുത്തി പ്രോമാ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലാണ് തങ്ങളുടെ വൊക്കാബുലറി മികച്ചതാക്കിയതെന്ന് ഈ കുട്ടികള്‍ പറയുന്നു. മാതാപിതാക്കള്‍ ചെറുപ്പത്തില്‍ ചൊല്ലിക്കൊടുത്ത കഥകളിലെ കൗതുകകരമായ വാക്കുകളാണ് അവരെ ഇതിന് പിന്നാലെ പോകാന്‍ പ്രേരിപ്പിച്ചത്. ഇത് പിന്നീടൊരു ശീലമാക്കിയ കുട്ടികള്‍ 50,000 ത്തോളം വാക്കുകള്‍ സ്വായത്തമാക്കി.

2007ലാണ് ഇവരുടെ കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. അച്ഛന്‍ പാണ്ഡ്യന്‍ അണ്ണാമലൈ ഐടി രംഗത്തും അമ്മ ലക്ഷ്മിപ്രിയ ഫിസിയോ തെറാപ്പിസ്റ്റുമാണ്. കുട്ടികളുടെ സ്വാതന്ത്ര്യത്തിന് അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്ന ഇരുവരും, ആഹ്ലാദത്തോടെയാണ് കുട്ടികള്‍ സ്വയം പഠിയ്ക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നു. ദിവസം അര മണിക്കൂര്‍ മാത്രമാണ് സ്‌പെല്ലിങ് പരിശീലനത്തിന് ഇരുവരും ചെലവാക്കുന്നത്.

വാക്കുകള്‍ കാണാതെ പഠിയ്ക്കരുതെന്നാണ് ഇത്തരം മത്സരങ്ങള്‍ക്കായി പരിശീലിക്കുന്നവരോട് ഇവര്‍ക്ക് പറയാനുള്ളത്. ആത്മവിശ്വാസത്തോടും താല്‍പര്യത്തോടും സമീപിയ്ക്കുക മാത്രം ചെയ്താല്‍ മതിയെന്നാണ് ഇവരുടെ അനുഭവം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.