1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

ഓട്ടിസം ബാധിച്ച കുട്ടിക്കും നേഴ്‌സായ അമ്മയ്ക്കും ഓസ്‌ട്രേലിയയില്‍ തുടരാനുള്ള അവസരം ഇമ്മിഗ്രേഷന്‍ മിനിസ്റ്റര്‍ പീറ്റര്‍ ഡട്ടന്‍ നല്‍കിയേക്കുമെന്ന് സൂചന. പത്തു വയസ്സുകാരനായ ടിറോണിനും മാതാവിനും രാജ്യത്ത് തുടരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഇമ്മിഗ്രേഷന്‍ മിനിസ്റ്റര്‍ അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കെയാണ് ഈ സൂചന ലഭിക്കുന്നത്. ഈ പ്രക്രിയകള്‍ക്ക് ഒരാഴ്ച്ച സമയമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. മന്ത്രി ഇവരെ തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ ടിറോണിന്റെ അമ്മയായ സെവില്ലക്ക് വര്‍ക്ക് വിസയോ പെര്‍മെനന്റ് റെസിഡന്‍സിയോ ലഭിച്ചേക്കും.

കഴിഞ്ഞ ദിവസം ടിറോണിനെയും അമ്മയെയും ഓസ്‌ട്രേലിയയില്‍നിന്ന് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് 120,000 പേര്‍ ഒപ്പിട്ട അപേക്ഷ മന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയ്‌നിലൂടെയാണ് ഇത്രത്തോളം ഒപ്പ് ശേഖരിക്കാന്‍ സാധിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റ് സെവില്ലയുടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ അപേക്ഷ നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ നാടുകടത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടത്. വിസക്ക് അപേക്ഷിക്കുന്ന ആള്‍ക്കോ കുടുംബത്തിനോ 40,000 ഡോളറിന് മുകളില്‍ ചെലവു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിസ അപേക്ഷ റദ്ദാക്കാനുള്ള നിയമം ഓസ്‌ട്രേലിയയില്‍ നിലവിലുണ്ട്. ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കുള്ള ഹെല്‍ത്ത് കെയര്‍ ബെനഫിറ്റ്‌സ് കുറയാതിരിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.