1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2024

സ്വന്തം ലേഖകൻ: ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്‌കാരമെത്തിയത്.

ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു ബില്യണിൽ കൂടുതൽ കളക്ഷൻ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപ്പൻഹെയ്മർ ഗോൾഡൻ ഗ്ലോബ്‌സ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവിടങ്ങളിൽ തിളങ്ങിയ ശേഷമാണ് ബാഫ്റ്റയിലും താരമായി മാറുന്നത്. ഇതോടെ അടുത്ത ഓസ്‌കറിലും ചിത്രം മറ്റു സിനിമകൾക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഉറപ്പായി.

കിലിയൻ മർഫിയുടെ ആദ്യ ബാഫ്റ്റ പുരസ്‌കാരമാണ് ഇത്. പുരസ്‌കാര വേദിയിൽ താരം സംവിധായകൻ ക്രിസ്റ്റഫർ നോളന് നന്ദി അറിയിച്ചു. നോളന്റേയും ആദ്യ ബാഫ്റ്റ പുരസ്‌കാരമാണിത്. ബാഫ്റ്റയിൽ ഏഴ് പുരസ്‌കാരങ്ങൾ ഓപ്പൻഹെയ്മർ നേടിയപ്പോൾ അഞ്ച് പുരസ്‌കാരങ്ങളുമായി തൊട്ടു പിന്നിൽ പുവർ തിംഗ്‌സുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.