
സ്വന്തം ലേഖകൻ: സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മുറുകുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നു. അതിനിടെ ഇറാനെതിരെ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്കക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കയെ അക്രമിച്ചാല്‍ ഇറാന്റെ അധീനതയിലുള്ള 52 സ്ഥലങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്യുന്നത്. 1979ല്‍ ഇറാന്‍ ബന്ദികളാക്കിയ യു.എസ് പൗരന്മാരുടെ എണ്ണം 52 ആണെന്നതാണ് ഈ അക്കത്തിന്റെ പ്രാധാന്യമെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കുന്നു. മേഖലയിലെ സംഘര്‍ഷത്തിന് അയവുണ്ടാവില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇറാന്റെ 52 സ്ഥലങ്ങള്‍ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്, അതില്‍ പലതും ഇറാനെ സംബന്ധിച്ചും ഇറാനിയന്‍ സംസ്‌കാരത്തെയും സംബന്ധിച്ചും പ്രാധാന്യം അര്‍ഹിക്കുന്നതാണ്, അമേരിക്കയേയോ അമേരിക്കയുടെ സ്വത്തുക്കളേയൊ ഇറാന്‍ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കുന്നു.
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഖാസിം സുലൈമാനിയുടെ ചോരക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിട്ടില്ല. ബഗ്‍ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും, തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെ അല്‍ബലദ് എയര്‍ബേസിലുമാണ് രാത്രി റോക്കറ്റാക്രമണമുണ്ടായത്.
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നു. ഖാസിം സുലൈമാനിയുടെ ചോരക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിട്ടില്ല.
ബഗ്‍ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും, തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെ അല്‍ബലദ് എയര്‍ബേസിലുമാണ് രാത്രി റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കന്‍ സേന തമ്പടിച്ചിരുന്ന ബേസായിരുന്നു ഇത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓപ്പറേഷന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല.
ഇറാഖി പട്ടാളം യു.എസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്ന് ഹിസ്ബുല്ല നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങളുടെ ഭാഗമായി ഇറാഖ് പ്രസിഡന്റ് അബ്ദുല്‍ മഹ്ദി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണില്‍ സംസാരിച്ചു. ഖത്തര്‍ വിദേശകാര്യമന്തി ശൈഖ് മുഹമ്മദ് ആല്‍ഥാനി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല