1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2018

സ്വന്തം ലേഖകന്‍: യുദ്ധം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷവും പ്രേതനഗരമായി ബാഗ്ദാദ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നടിഞ്ഞ ഇറാക്കിന്റെ തലസ്ഥാന നഗരി 15 വര്‍ഷത്തിനു ശേഷവും പുരോഗതിയില്ലാതെ മുരടിക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധാനന്തരം ബാഗ്ദാദ് പുതുക്കിപ്പണിയാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെന്ന് നഗരവാസികള്‍ പറയുന്നു.

900 സ്‌ക്വയര്‍ കി.മീറ്റര്‍ വിസ്തൃതിയുള്ള ബഗ്ദാദില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായി പുരോഗതി ഇനിയും ഉണ്ടായിട്ടില്ല. ‘വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി എല്ലാ മേഖലകളും ബാഗ്ദാദ് സദ്ദാം ഹുസൈന്റെ കാലത്തേക്കാര്‍ മോശമായിക്കൊണ്ടിരിക്കുകയാണ്,’ ബഗ്ദാദിലെ ഒരു വ്യാപാരി പറയുന്നു. 2003 ലെ യുദ്ധാനന്തരം തൊട്ടടുത്ത വര്‍ഷവും 2007 ലും ഇറാഖ് പുരനുദ്ധാരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക സഹായത്തിന് ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല.

നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം ഇനിയും പരിഹരിക്കാനായിട്ടില്ല. ഉദ്യോഗസ്ഥരുടെ വ്യാപകമായ അഴിമതി ജനങ്ങളെ നിരാശരാക്കുന്നതായും സന്നദ്ധ സംഘടനകള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.