
സ്വന്തം ലേഖകൻ: വ്യാപാര സ്ഥാപനങ്ങളിൽ സിസിടിവി കാമറ നിർബന്ധമായും സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ആഹ്വാനംചെയ്തു. 24 മണിക്കൂറും സി.സി. ടി.വികൾ പ്രവർത്തിപ്പിക്കുകയും വേണം. നിരീക്ഷണ കാമറകൾ കൃത്യമായി പരിപാലിക്കാനും അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് ഒാർമിപ്പിച്ചു.
സിസിടിവികൾ നിർബന്ധമാക്കുന്നതിെൻറ ഭാഗമായി ഡയറക്ടറേറ്റിെൻറ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മിക്ക കടകളിലും സിസിടിവികൾ ശരിയായ വിധത്തിൽ സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. നിയമം പാലിക്കാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം എല്ലാ കടയുടമകളും സിസിടിവികൾ ശരിയായ വിധത്തിൽ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതിനിടെ ഗതാഗത നിയമലംഘകരെ പിടികൂടാൻ ജങ്ഷനുകളിൽ നിരീക്ഷണ കാമറകളുമായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് രംഗത്തെത്തി. അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കൽ, ട്രാഫിക് സിഗ്നൽ അവഗണിച്ച് മുന്നോട്ട് പോവുക, സ്റ്റോപ് ലൈൻ, യെല്ലോ ബോക്സ് എന്നിവ മറികടക്കുക, മുൻ സീറ്റിൽ കുട്ടികളെ ഇരുത്തുക, ഇരുചക്ര വാഹനങ്ങളുടെ നിയമലംഘനങ്ങൾ തുടങ്ങിയവ കണ്ടെത്തുന്നതിനാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല