1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2023

സ്വന്തം ലേഖകൻ: കോ​വി​ഡ് 19 സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ൾ​ക്കാ​യി ആ​രം​ഭി​ച്ച ബി ​അ​വെ​യ​ർ ​ബ​ഹ്റൈ​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ലി അ​ൽ ഖാ​ഇ​ദ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​വ​ർ​ഷം മ​ധ്യ​​ത്തോ​ടെ പു​തി​യ രൂ​പ​ത്തി​ലു​ള്ള ആ​പ് പു​റ​ത്തി​റ​ക്കും.

ഐ​ഡി കാ​ർ​ഡ്, പാ​സ്​​പോ​ർ​ട്ട്, ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ (മൈ ​കാ​ർ​ഡ്) തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ബി ​അ​വെ​യ​ർ ബ​ഹ്റൈ​ൻ ആ​പ്പി​ൽ ല​ഭ്യ​മാ​ക്കും. ഇ​ന്ത്യ​യി​ലെ ഡി​ജി​ലോ​ക്ക​ർ പോ​ലെ ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ മൊ​ബൈ​ൽ ആ​പ്പി​ൽ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​തു​വ​ഴി യാ​ഥാ​ർ​ഥ്യ​മാ​വു​ക.

ആ​പ്പി​ലെ ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ അം​ഗീ​ക​രി​ക്കും. കോ​പ്പി​യി​ലു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​​ന്റെ സാ​ധു​ത സ്ഥി​രീ​ക​രി​ക്കാം. മൈ ​ഹെ​ൽ​ത്ത് കാ​ർ​ഡ്സ്, മൈ ​മെ​ഡി​ക്ക​ൽ അ​പ്പോ​യി​ൻ​മെ​ന്റ്സ് എ​ന്നീ ഫീ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തും. മൈ ​ഹെ​ൽ​ത്ത് കാ​ർ​ഡ്സ് എ​ന്ന ഫീ​ച്ച​റി​ൽ കോ​വി​ഡ്-19 വാ​ക്സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ളും മ​റ്റും ഉ​ണ്ടാ​കും.

ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ലെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​യും അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് മൈ ​മെ​ഡി​ക്ക​ൽ അ​പ്പോ​യി​ൻ​മെ​ന്റ്സ് എ​ന്ന ഫീ​ച്ച​റി​ലു​ള്ള​ത്. കോ​വി​ഡ്-19 ബാ​ധി​ത​രാ​യി ക്വാ​റ​ന്റീ​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ 2020ൽ ​ആ​രം​ഭി​ച്ച​താ​ണ് ബി ​അ​വെ​യ​ർ ബ​ഹ്റൈ​ൻ ആ​പ്.

പി​ന്നീ​ട്, വാ​ക്സി​നേ​ഷ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പി.​സി.​ആ​ർ ടെ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടെ​സ്റ്റി​നു​ള്ള അ​പ്പോ​യി​ൻ​മെ​ന്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ആ​പ് മു​ഖേ​ന ല​ഭ്യ​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് ബി ​അ​വെ​യ​ർ ആ​പ് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.