1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: ഇന്ന്​ മുതൽ വിവിധ ഹെൽത്ത് സെന്‍ററുകളിൽനിന്ന്​ കുട്ടികൾക്കുള്ള ഫൈസർ വാക്​സിൻ ലഭിച്ചു തുടങ്ങുമെന്ന്​ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ജിദ്​ ഹഫ്​സ്​ ഹെൽത്ത് സെന്‍റർ, ഹമദ്​ ടൗൺ ഹെൽത്ത്​ സെന്‍റർ, ഈസ ടൗൺ ​ ഹെൽത്ത് സെന്‍റർ, ഹൂറ ഹെൽത്ത്​ സെന്‍റർ, അഹ്​മദ്​ അലി കാനൂ ഹെൽത്ത്​ സെന്‍റർ, എൻ.ബി.ബി ഹെൽത്ത്​ സെന്‍റർ ദേർ എന്നീ ആറ്​ ഹെൽത്ത്​ സെന്‍ററുകളിലും സിത്ര മാളിലെ വാക്​സിനേഷൻ സെന്‍ററിലുമാണ്​ ഫൈസർ വാക്​സിൻ ലഭ്യമാക്കിയിട്ടുള്ളത്.

അതിനിടെ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ട് ബഹ്റെെൻ സർക്കാർ. ബഹ്റെെൻ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ് അടച്ചു പൂട്ടാൻ ഉത്തരവ് എത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റു ആരോഗ്യ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പരിശോധന നടത്തി.

അടച്ചുപൂട്ടിയ ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കൽ ഉപകരണങ്ങൾ എല്ലാം കണ്ടുകെട്ടാൻ തീരുമാനിച്ചു. കൊമേഴ്സ്യൽ രജിസ്ട്രേഷൻ അനുമതി മേടിക്കാത്ത സ്ഥാപനങ്ങളിലെ മെഡിക്കൽ ഉപകരണങ്ങളും വസ്തുക്കളും അതോറിറ്റിയുടെ അനുമതിയില്ലാതെ ഇറക്കുമതി ചെയ്തത് ആണ് എന്ന് അതോറിറ്റി കണ്ടെത്തി. കൂടാതെ കാലാവധി കഴിഞ്ഞ പല ഉപകരണങ്ങളും കണ്ടെത്തി. നിയമം ലംഘിച്ച് ഒരേ വിലാസത്തിൽ മറ്റൊരു ലെെസൻസ് കൂടി സംഘടിപ്പിച്ചാണ് ഇവർ ഇവിടെ തട്ടിപ്പ് നടത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.