1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2023

സ്വന്തം ലേഖകൻ: ബഹ്റെെനിൽ ജീവിക്കാൻ ചെലവ് അത്ര കൂടുതൽ അല്ലെന്ന് പഠനങ്ങൾ. വലിയ ചെലവ് ഇല്ലാതെ ജീവിക്കാൻ പറ്റുന്ന നഗരമാണ് മനാമയെന്ന് പുതിയ പഠനം പറയുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും ദുബായ്, ദോഹ എന്നീ സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ബഹ്റൈനിലെ ജീവിതച്ചെലവ് അത്ര കൂടുതൽ അല്ലെന്നാണ് പഠനം പറയുന്നത്. xpatulator.com നടത്തിയ പഠനം ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

വിവിധ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ഒരേ സിറ്റികളിലേയും കണക്കാക്കിയാണ് പഠനം നടത്തിയത്. സാധനങ്ങളുടെ വില യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തി പട്ടിക തയ്യാറാക്കിയാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടിൽ പറയുന്നത് അവശ്യസാധനങ്ങളുടെ വില അനുസരിച്ച് സൂചികയിൽ 71.23 ആണ്. അബുദാബിയിൽ 81.54 ആണ്. ദുബായിൽ 80, ന്യൂയോർക്കിൽ 100 എന്നിങ്ങനെയാണ് പട്ടികയിൽ സൂചിക.

റിയാദ്, കുവെെറ്റ്,ഒമാൻ തുടങ്ങിയ അറബ് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവിതച്ചെലവ് ബഹ്റെെനിൽ കൂടുതലാണ്. എന്നാലും യുഎഇമായും താരതമ്യം ചെയ്യുമ്പോൾ ഭേദപ്പെട്ട നഗരമാണ് മനാമ. ദുബായ്. അബുദാബി എന്നീ നഗരങ്ങളേക്കാളും വീട്ടുവാടക മനാമയിൽ കുറവാണ്. ദുബായിലെ പകുതി മാത്രമേ ചെലവ് മനാമയിൽ വരുന്നത്. ഭക്ഷണസാധനങ്ങൾക്കും മിഡിലീസ്റ്റിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ ബഹ്റെെനിൽ വില കുറവാണ്. മാത്രമല്ല ഗതാഗത ചെലവും ഇവിടെ കുറവാണ്.

ഇൻറർനെറ്റിന് പ്രതിമാസം വരുന്ന തുക ദുബായിലേക്കാളും കൂടുതൽ ആണ്. വീട്ടുവാടക, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവക്കെല്ലാം ബഹ്റെെനിൽ ചെലവ് കുറവാണ്. ആരോഗ്യസേവനങ്ങൾ ദുബായിൽ 22 ദിനാർ ആണ് വരുന്നതെങ്കിൽ ബഹ്റെെനിൽ 19 ദിനാർ ആണ് വരുന്നത്. ഇത്തരത്തിൽ ഓരോ സംഭവങ്ങളും എടുത്ത് പരിശോധിച്ചാൽ ബഹ്റെെനിൽ ചെലവ് കുറവാണെന്ന് സർവേ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.