
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കുന്നു. കൊവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് ദേശീയ ആരോഗ്യ രക്ഷാസേനയുടെ നിർദേശം. ഞായറാഴ്ച മുതൽ ഫെബ്രുവരി 21 വരെയാണ് പുതിയ നിയന്ത്രണം. സർക്കാർ സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. ജിംനേഷ്യങ്ങൾ, സ്പോർട്സ് െസൻററുകൾ, സ്വിമ്മിംങ്പൂളുകൾ എന്നിവ അടച്ചിടും.
ഒൗട്ട്ഡോർ കായിക വിനോദങ്ങളിൽ പരമാവധി 30 ആളുകളെ പെങ്കടുപ്പിക്കാം. ഇൻഡോർ കായിക പരിശീലനങ്ങൾ താൽകാലികമായി നിർത്തിവെക്കും. വീടുകളിലും, സ്വാകാര്യ സ്ഥലങ്ങളിലും 30 പേരിലധികം ഒത്തുചേരാൻ അനുവദിക്കില്ല. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 377 ആയി. 73കാരനായ സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അതിനിടെ, വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 704 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തി. ഇതിൽ 317 പേർ പ്രവാസികളാണ്. 372 പേർക്ക് സമ്പർക്കം വഴിയും 15 പേർ യാത്രയിലൂടെയുമാണ് കൊവിഡ് ബാധിതരായത്. ചികിത്സയിലുണ്ടായിരുന്ന 412 പേർക്ക് കൊവിഡ് നെഗറ്റിവായി. നിലവിൽ 5180 പേർ ചികിത്സയിലുള്ളതിൽ 33 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഇതിനകം ലക്ഷം പേർ കൊവിഡ് മുക്തി നേടിയത് രാജ്യത്തിെൻറ ആരോഗ്യ മേഖലയുടെ നേട്ടമായി. ഗുണമേന്മയുള്ള ചികിത്സ അതിവേഗം നൽകാനാകുന്നതാണ് ഇത്രയും പേർ രോഗമുക്തി നേടാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗമുക്തി നേടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ബഹ്റൈന്‍ മുൻനിരയിൽ സ്ഥാനം പിടിക്കാനായത് ഭരണകൂടത്തിെൻറ ദീർഘവീക്ഷണത്തിെൻറയും ആരോഗ്യ മേഖലയുടെ സന്ദർഭോചിത ഇടപെടലിെൻറയും ഫലമായാണ് വിലയിരുത്തൽ.
രോഗമുക്തിയുടെ കാര്യത്തിൽ ലോക ശരാശരി 57 ശതമാനവും ജി.സി.സി ശരാശരി 81 ശതമാനവുമാണെങ്കിൽ ബഹ്റൈൻ ശരാശരി 90 ശതമാനമാണ്. കാര്യക്ഷമമായ പരിശോധനയിലൂടെയാണ് രോഗികളെ കണ്ടെത്തുന്നതും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതും. അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 704 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത് ആശങ്ക പരത്തുന്നുണ്ട്.
കൊവിഡ് കേസുകൾ കുറഞ്ഞ സമയത്ത് നടപടികൾ ലഘൂകരിച്ചപ്പോൾ ജനങ്ങൾ അലംഭാവം കാണിക്കുകയും നിർദേശങ്ങൾ ലംഘിക്കുകയും ചെയ്തതാണ് വീണ്ടും വ്യാപനത്തിന് ഇടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ആരോഗ്യ മന്ത്രാലയം ഉണർന്നു പ്രവർത്തിക്കുകയും കൊവിഡ് മാർഗ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ആധികാരിക കേന്ദ്രങ്ങളിൽനിന്നല്ലാതെ പരിശോധന നടത്തുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. മന്ത്രാലയത്തിന് കീഴിലെ പരിശോധന കേന്ദ്രങ്ങളിൽനിന്ന് പരിശോധന നടത്തി റിസ്ക് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. പ്രവാസികളുടെ ക്യാമ്പുകളിലും ചില കമ്പനികളിലും രോഗവ്യാപനമുണ്ടായത് ആരോഗ്യ വകുപ്പ് ഗൗരവമായാണ് കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല