
സ്വന്തം ലേഖകൻ: ബഹ്റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 25വരെ നീട്ടാൻ നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. നിലവിെല സ്ഥിതി വിലയിരുത്തിയും സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിയോടെയുമാണ് ടാസ്ക് ഫോഴ്സ് തീരുമാനം പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്.
പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയുണ്ടായ സാഹചര്യത്തിലാണ് മേയ് 28 മുതൽ ജൂൺ 10വരെ ആദ്യം ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ചത്. ശക്തമായ നിയന്ത്രണങ്ങൾവഴി പ്രതിദിന കോവിഡ് കേസുകൾ കുറക്കാൻ കഴിഞ്ഞതായി ആരോഗ്യകാര്യ സുപ്രീം കൗൺസിൽ അധ്യക്ഷൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് വിലയിരുത്തി.
ഈ പുരോഗതി നിലനിർത്താനാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. രണ്ടാഴ്ചക്കുശേഷം സാഹചര്യം വിലയിരുത്തി വിവിധ മേഖലകൾ ക്രമേണ തുറക്കുമെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു. ഷോപ്പിങ് മാളുകള്‍, കൊമേഴ്സ്യല്‍ ഷോപ്പുകള്‍, ജിംനേഷ്യം, സ്പോര്‍ട്സ് ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സിനിമാ തീയറ്ററുകള്‍, സലൂണ്‍, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല