
സ്വന്തം ലേഖകൻ: കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന 100 ശതമാനത്തിലേറെ. ജനുവരി 22ന് പ്രതിദിനം 305 പുതിയ കേസുണ്ടായിരുന്നത് കഴിഞ്ഞ ദിവസം 655 ആയാണ് ഉയർന്നത്. പുതിയ രോഗികളുടെ എണ്ണത്തിൽ 114 ശതമാനമെന്ന കുതിച്ചുചാട്ടമാണ് ഉണ്ടായത്.
കോവിഡ് വ്യാപനത്തിെൻറ ഗുരുതരാവസ്ഥ ഉൾക്കൊണ്ട് ശക്തമായ നീക്കങ്ങളുമായി ആരോഗ്യമന്ത്രാലയം രംഗത്തുണ്ട്. ഇക്കാര്യത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം തേടിയിട്ടുമുണ്ട്. സ്പോർട്സ് ക്ലബുകൾ, ലോക്കൽ മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ജനിതക മാറ്റം സംഭവിച്ച വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയതിനാൽ െഫബ്രുവരി 20 വരെ ഓഫ്ലൈൻ സ്കൂൾ ക്ലാസുകൾ റദ്ദാക്കിയിട്ടുണ്ട്. കേസുകൾ കുറഞ്ഞതിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ നടപടി ആരംഭിച്ചു.
കൊവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം പിന്തുണ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്ന് വിലയിരുത്തുകയും പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഓരോരുത്തരും ജാഗ്രത പുലർത്തണം. ഇക്കാര്യത്തില്‍ അലംഭാവമരുതെന്ന് കാബിനറ്റ് ഓര്‍മിപ്പിച്ചു. സാധ്യമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായ രൂപത്തില്‍ തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. ബഹ്റൈെൻറ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിെൻറ സേവനം മഹത്തരമാണെന്ന് മന്ത്രിസഭ വിലയിരുത്തി.
കൊവിഡ് മൂലം പ്രവര്‍ത്തനം മരവിച്ച സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ വേതനത്തിെൻറ 50 ശതമാനം തംകീന്‍ തൊഴില്‍ ഫണ്ടില്‍ നിന്നും നല്കാന് കാബിനറ്റ് അംഗീകാരം നല്കി. ഇത്തരം കമ്പനികളെ മൂന്ന് മാസത്തേക്ക് മുനിസിപ്പല്‍ ഫീസ് അടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ടൂറിസം മേഖലയിലെ സ്ഥാപനങ്ങളാണെങ്കില്‍ ടൂറിസം ഫീസും ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല