
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്സിന്‍ നല്‍കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി. ബഹ്റൈനിൽ 124 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സഖീര്‍ പാലസില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്സിന്‍ നല്‍കുന്നതിനുള്ള നിർദേശം രാജാവ് നൽകിയത്.
ബഹ്റൈനില്‍ പുതിയ പോസിറ്റീവ് കേസുകളുടെ തോത് വീണ്ടും കുറഞ്ഞിട്ടുണ്ട്. ഇതോടെ നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1636 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 124 പേരിൽ 50 പേരാണ് പ്രവാസികൾ. 69 പേർക്ക് സമ്പർക്കത്തിലൂടെയും 5 പേർക്ക് വിദേശ യാത്രയിൽ നിന്നും രോഗം പകർന്നു. 201 പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹം ആരാഞ്ഞു. കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സാധിക്കണമെന്നും ഹമദ് രാജാവ് പറഞ്ഞു. ആകെ 85467 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബഹ്റൈനില്‍ 85591 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 338 കൊവിഡ് മരണങ്ങളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അൽ സുഉൗദി െൻറ അധ്യക്ഷതയില്‍ ജി20 രാഷ്ട്രനേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈനില്‍ നടന്ന ഉച്ചകോടി വിജയമായിരുന്നുവെന്ന് വിലയിരുത്തി. മേഖല കേന്ദ്രീകരിച്ച് നടന്ന പ്രഥമ ഉച്ചകോടിയെന്ന നിലക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഹമദ് രാജാവ് പറഞ്ഞു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആൻറിജൻ പരിശോധനാ ഫലം ‘ബി അവെയർ ബഹ്റൈൻ’ ആപ്പിൽ അപ്ലോഡ് ചെയ്യാം
കോവിഡ് റാപ്പിഡ് ആൻറിജൻ പരിശോധനാ ഫലത്തിെൻറ ഫോേട്ടാ ‘ബി അവെയർ’ ആപ്പിൽ അപ്ലോഡ് ചെയ്യാൻ സൗകര്യമൊരുക്കി. ആരോഗ്യ മന്ത്രാലയത്തിന് തുടർനടപടികൾ സ്വീകരിക്കാൻ ഇത് സഹായിക്കും. നിലവിൽ ഫാർമസികളിൽ ആൻറിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്.
മൊബൈൽ ആപ്പിലെ ഇ സർവീസസ് പട്ടികയിൽ ‘റിപ്പോർട്ടിങ് കോവിഡ് -19 ടെസ്റ്റ് റിസൾട്ട്സ്’ എന്ന വിഭാഗം തെരഞ്ഞെടുത്ത് െഎ.ഡി കാർഡ് നമ്പർ നൽകണം. നെഗറ്റീവോ പോസിറ്റീവോ ആയ പരിശോധനാ ഫലത്തിെൻറ ഫോേട്ടാ എടുത്ത് അപ്ലോഡ് ചെയ്യാം. തുടർന്ന് ഫോൺ നമ്പർ നൽകി ഫോേട്ടാ സബ്മിറ്റ് ചെയ്യണം. ആരോഗ്യ മന്ത്രാലയത്തിൽ ഇത് ലഭിച്ചാൽ റിപ്പോർട്ടിെൻറ റഫറൻസ് നമ്പർ രേഖപ്പെടുത്തി എസ്.എം.എസ് സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. ആരോഗ്യ മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് സബ്മിറ്റ് ചെയ്തയാളെ ബന്ധപ്പെടുകയും ചെയ്യും.
ആൻറിജൻ പരിശോധനയിൽ പോസിറ്റീവായ എല്ലാവരും നിർബന്ധമായും പരിശോധനാ ഫലം ആപ്പിൽ സബ്മിറ്റ് ചെയ്യണം. പി.സി.ആർ പരിശോധനക്കുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് ഇത്. നെഗറ്റീവ് ഫലം ലഭിച്ചവർക്ക് താൽപര്യമുണ്ടെങ്കിൽ സബ്മിറ്റ് ചെയ്താൽ മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല