
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ഇന്നലെ ആരംഭിച്ച യാത്രാനിയന്ത്രണ നിബന്ധന പ്രകാരം ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽനിന്നുള്ളവർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ സയമപരിധിയിലുള്ള പിസിആർ പരിശോധനാ റിപ്പോർട്ട് കരുതണം. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ എന്നിവയാണ് റെഡ് ലിസ്റ്റിൽ
ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്നുള്ളവർ ബഹ്‌റൈനിൽ പ്രവേശിച്ച ഉടനെയും പത്താമത്തെ ദിവസവും പിസിആർ പരിശോധന നടത്തണം.
ബഹ്‌റൈൻ റസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് മാത്രമാണ് രാജ്യത്ത് പ്രവേശനം. അവരും പുറമെ നിന്ന് വരുന്ന സ്വദേശികളും 10 ദിവസം ക്വാറൻറീനിൽ കഴിയണം. സ്വന്തം വാസസ്ഥലത്തോ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി അംഗീകരിച്ച ഹോട്ടലുകളിലോ ക്വാറന്റീൻ ആകാം. ഈ 5 രാജ്യങ്ങളിൽ നിന്ന് അല്ലാത്തവർക്ക് ഉപാധികൾക്ക് വിധേയമായി ക്വാറന്റീനും പിസിആർ പരിശോധനയും ആവശ്യമില്ല.
10 ദിവസത്തെ ക്വാറന്റീൻ താമസത്തിനു സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിെൻറ പേരിലോ ഉള്ള താമസ രേഖയോ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഹോട്ടലിലെ റിസർവഷൻ രേഖയോ ഹാജരാക്കിയില്ലെങ്കിൽ യാത്ര അനുമതി ലഭിക്കില്ല. ചൊവ്വാഴ്ച കോഴിക്കോട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ നിരവധി പേർക്ക് മതിയായ താമസ രേഖ ഹാജരാക്കാത്തതിനാൽ തിരിച്ചു പോകേണ്ടി വന്നു.
വാക്സീൻ കുത്തിവച്ചവർക്കും യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ അംഗീകരിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ക്വാറൻ്റീൻ ഇളവുണ്ട്. വാക്സീൻ കുത്തിവച്ചവർക്കും ബഹ്‌റൈനിൽ നിന്നോ ബഹ്‌റൈൻ അംഗീകരിച്ച രാജ്യങ്ങളിൽനിന്നോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമ്പാദിച്ചവർക്കും. ബഹ്‌റൈനുമായി പരസ്പര അംഗീകാരമുള്ള കരാർ (reciprocal recognition agreement) നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റ് നേടിയവർക്കും ക്വാറന്റീനിലും പിസിആർ ടെസ്റ്റിലും ഇളവ് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല