1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ബഹ്റൈനിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച്ചക്കാലത്തേക്ക് കൂടി നീട്ടി. അവശ്യ സേവനങ്ങൾ നൽകുന്നവയൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങളാണ് ജൂലൈ 2 വരെ തുടരാൻ അധിക്യതർ തീരുമാനിച്ചത്. ബഹ്റൈനിൽ കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 25 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഒരാഴ്ചക്കാലം കൂടി തുടരാൻ ആരോഗ്യ മന്ത്രാലയവും നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സും തീരുമാനിച്ചത്.

ഇതനുസരിച്ച് ജൂലായ് 2 വരെയുള്ള കാലയളവിൽ അവശ്യ സർവീസുകളിൽ പെടുത്തിയ സ്ഥാപനങ്ങളൊഴിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന മറ്റ് വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുന്നത് തുടരും. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകുന്നത് തുടരാം.

ഷോപ്പിംഗ് മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല. റസ്റ്റോറൻറുകൾ, കഫേ എന്നിവിടങ്ങളിൽ ടേക് എവേക്കും ഡെലിവറിക്കുമുള്ള അനുമതി തുടരും. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലർ, മസാജ് സെന്‍റര്‍, സിനിമാ തിയറ്ററുകൾ എന്നിവ പ്രവർത്തിക്കില്ല.

കോൺഫറൻസുകളും മറ്റ് പരിപാടികളും ഉണ്ടാവില്ല. അടിസ്ഥാന സാധനങ്ങളുടെ വിൽപന നടത്തുന്ന ഹൈപർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, പഴം, പച്ചക്കറി, മൽസ്യ, ഇറച്ചി വില്‍പ്പനശാലകൾ, ബേക്കറികൾ എന്നിവ തുടർന്നും തുറന്നു പ്രവർത്തിക്കും. കൂടാതെ പെട്രോൾ സ്റ്റേഷനുകൾ, ബാങ്കുകൾ, എൻ.എച്ച്ആർ.എ അനുമതി നൽകിയ സേവനം നൽകുന്ന സ്വകാര്യ ആശുപത്രികൾ, ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, കമ്പനി ഓഫീസുകൾ, കയറ്റുമതി-ഇറക്കുമതി ചെയ്യുന്ന കമ്പനികൾ, ഗാരേജുകൾ, വെഹിക്കിൾ സ്പെയർ പാർട്സ് സ്ഥാപനങ്ങൾ, നിർമാണ, മെയിന്‍റനൻസ് സ്ഥാപനങ്ങൾ, ടെലികോം സ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവക്കും അനുമതിയുണ്ട്.

എല്ലാ സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം പ്രത്യേകം നിർദേശം നൽകി. മേ​യ്​ 28നാ​ണ്​ കോ​വി​ഡ്​ ര​ണ്ടാം ​ത​രം​ഗം നേ​രി​ടാ​ൻ​ ര​ണ്ടാ​ഴ്ച​ത്തെ നി​യ​ന്ത്ര​ണം ആ​ദ്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്​ ഇ​ത്​ ര​ണ്ടാ​ഴ്​​ച കൂ​ടി നീ​ട്ടി. ജൂ​ലൈ ര​ണ്ടി​ന്​ ശേ​ഷം സ്​​ഥി​തി വി​ല​യി​രു​ത്തി​യാ​കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക്ര​മേ​ണ പി​ൻ​വ​ലി​ക്കു​ക​യെ​ന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.