
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിെൻറ അടിസ്ഥാനത്തിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് വിപുലീകരിച്ചു. 16 രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ് പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് നേരത്തെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് വിസയുള്ളവർ എന്നിവർക്ക് മാത്രമാണ് ഇൗ രാജ്യങ്ങളിൽനിന്ന് പ്രവേശനം അനുവദിച്ചിട്ടുള്ളത്. നേരത്തെ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല