
സ്വന്തം ലേഖകൻ: ഫൈസർ, ആസ്ട്ര സെനക എന്നീ വാക്സിനുകൾ സ്വീകരിച്ച 60 കഴിഞ്ഞവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതി. ഇൗ വാക്സിനുകൾ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാനാണ് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അംഗീകാരം നൽകിയത്.
ഫൈസർ -ബയോൺടെക് വാക്സിനോ നേരത്തെയെടുത്ത വാക്സിനോ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് പ്രതിരോധശേഷി വർധിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടവരുടെ ബിവെയർ ആപ്പിൽ ഗ്രീൻ ഷീൽഡിന് പകരം യെല്ലോ ഷീൽഡാണുണ്ടാവുക. ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ പച്ചയാകും.
ബൂസ്റ്റർ ഡോസിനുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നതു സംബന്ധിച്ച് ഉടൻ അറിയിപ്പുണ്ടാകും. healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയും ബിവെയർ ആപ് വഴിയും രജിസ്റ്റർ ചെയ്യാം. മറ്റ് രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരുമായ മൂന്നു മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകാനും മെഡിക്കൽ ടാസ്ക്ഫോഴ്സ് തീരുമാനിച്ചു.
ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും ബി അവെയർ ആപ് വഴിയും കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് രജിസ്റ്റർ ചെയ്യാം. 12 മുതൽ 17 വരെ പ്രായക്കാർക്ക് നിലവിൽ നൽകിവരുന്ന ഫൈസർ വാക്സിനു പുറമേ സിനോഫാം വാക്സിനും നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല