1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2020

സ്വന്തം ലേഖകൻ: ​െഫ്ലക്​സി വര്‍ക് പെര്‍മിറ്റ് സമ്പ്രദായം പരിഷ്​കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുന്നോട്ട്​ വെച്ച നിര്‍ദേശങ്ങള്‍ക്കാണ്​ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

എല്ലാ തൊഴിലുകളിലും പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കാനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും പരിഷ്​കരണം വഴി സാധ്യമാകുമെന്ന് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് ശൂറ കൗണ്‍സിലും പാര്‍ലമെൻറും ചേംബര്‍ ഓഫ് കൊമേഴ്​സ്​ ആൻറ്​ ഇന്‍ഡസ്ട്രിയും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നയപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. ​

െഫ്ലക്​സി വീസക്കാരെ തൊഴിലെടുപ്പിക്കാന്‍ അനുവാദമുള്ള മേഖലകളില്‍ മാത്രമേ ​ഇത്തരം വീസക്കാരെ ജോലിക്ക് വെക്കാന്‍ തൊഴിലുടമക്ക് അവകാശമുള്ളൂ. നിയമ ലംഘനം കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വ്യവസ്ഥയുണ്ട്. ​െഫ്ലക്​സി വീസക്ക് അപേക്ഷിച്ചവര്‍ അത് ലഭിച്ചതിന് ശേഷമേ തൊഴിലെടുക്കാന്‍ പാടുള്ളൂ. െഫക്​സി പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് 20 വിഭാഗം തൊഴിലുകളിലാണ് ഏര്‍പ്പെടാനാവുക.

െഫ്ലക്​സി വീസയുമായി ബന്ധപ്പെട്ട വ്യവസ്​ഥകളും നിബന്ധനകളും ചിട്ടപ്പെടുത്തുന്നതിന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, വൈദ്യുത-ജല കാര്യ മന്ത്രാലയം, എല്‍.എം.ആര്‍.എ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്​സ്​ ആൻറ്​ ഇന്‍ഡസ്ട്രി, വിദ്യാഭ്യാസ ഗുണനിലവാര അതോറിറ്റി എന്നിവയില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്ന സമിതിയെ നിയമിക്കാനും കിരീടാവകാശിയുടെ അധ്യക്ഷതയിൽ ഒാൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.