1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഫ്ലെക്‌സി വർക്ക് പെർമിറ്റുകൾക്ക് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ നടപ്പിലാക്കും. പരിഷ്കരണം പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർധിപ്പിക്കുകയും ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിനോ തൊഴിൽ മാറ്റുന്നതിനോ ഉള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ൽഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബഹ്‌റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം തൊഴിലാളികളുടെ രജിസ്ട്രേഷൻ എളുപ്പമാക്കുന്നതിന് പുതിയ ലേബർ രജിസ്ട്രേഷൻ കേന്ദ്രങ്ങളും ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലും സ്ഥാപിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടലുണ്ടാകും.

ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ നടപടികളുമുണ്ടാകും. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർധിപ്പിക്കാനും തീരുമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.