
സ്വന്തം ലേഖകൻ: ഹെൽത്ത് സെൻററുകളിൽ പ്രവാസികൾക്കുള്ള ഏഴു ദീനാർ പരിശോധന ഫീസ് ഒഴിവാക്കിയത് രണ്ടു മാസത്തേക്കുകൂടി നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ ഏകോപന സമിതിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പതിനാണ് രാജ്യത്ത് ഹെൽത്ത് സെൻററുകളിൽ വിദേശികൾക്കുള്ള പരിശോധന ഫീസ് ഒഴിവാക്കിയത്. പബ്ലിക് ഹെൽത്ത് സെൻററുകളിൽ പരിശോധന നടത്താൻ വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. ഇതുവഴി കോവിഡ് കേസുകൾ നേരേത്ത കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്കും മറ്റു നൽകിയ മുൻകരുതൽ നിർദേശങ്ങൾ രണ്ടു മാസത്തേക്കുകൂടി ദീർഘിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം, മാസ്ക് ധരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ രണ്ടു മാസത്തേക്കുകൂടി പാലിക്കണം. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങളും രണ്ടു മാസത്തേക്കുകൂടി നീട്ടി.
ഫേസ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വലിയ കൂട്ടായ്മകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഒാർമിപ്പിച്ചു. ഇതുവഴി രോഗവ്യാപനം തടയാൻ കഴിയും. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ രാജ്യത്ത് കൂടുതലായി കണ്ടെത്തിയിരുന്നു. ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ഉണ്ടായിരുന്നതിനേക്കാൾ അധികമാണ് അവസാന ആഴ്ച റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകൾ.
ഇതേത്തുടർന്ന്, പുതുവത്സരാഘോഷങ്ങളിൽ കർശനമായ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ ഒാർമിപ്പിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് വ്യാപാര സ്ഥാപനങ്ങളിൽ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ രണ്ടു മാസത്തേക്കു കൂടി ദീർഘിപ്പിച്ചത്.
റസിഡൻസ് പെർമിറ്റ് ഫീസ് പുനരാരംഭിച്ചു
റസിഡൻസ് പെർമിറ്റ് പുതുക്കുന്നതിനും കാൻസൽ ചെയ്യുന്നതിനുമുള്ള ഫീസ് ഇൗടാക്കുന്നത് ജനുവരി ഒന്നുമുതൽ പുനരാരംഭിച്ചതായി നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഇളവിെൻറ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഫീസ് പുനരാരംഭിക്കുന്നത്.
സന്ദർശക വീസകൾക്ക് ജനുവരി 21 വരെ കാലാവധി ഉണ്ടായിരിക്കുമെന്നും എൻ.പി.ആർ.എ അറിയിച്ചു. എന്നാൽ, ഇ-ഗവൺമെൻറ് പോർട്ടലിലൂടെയോ എൻ.പി.ആർ.എ ഒാഫിസുകൾ വഴിയോ സന്ദർശക വീസകൾ പുതുക്കുേമ്പാൾ ഫീസ് ഇൗടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല