1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: വിദേശത്തുനിന്ന്​ എത്തുന്നവരിൽ കോവിഡ്​ പോസിറ്റിവ്​ ആകുന്നവർ​ വളരെ കുറവാണെന്ന വിലയിരുത്തലി​ൻെറ അടിസ്ഥാനത്തിലാണ്​ തീരുമാനം മനാമ: വിദേശത്തുനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്നവർ​ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. തീരുമാനം വ്യാഴാഴ്​ച മുതൽ പ്രാബല്യത്തിൽ വന്നു.

സുപ്രീം കൗൺസിൽ ഒാഫ്​ ഹെൽത്ത്​​ ചെയർമാൻ ലഫ്​. ജനറൽ ഡോ. ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന നാഷനൽ മെഡിക്കൽ ടാസ്​ക്​ ഫോഴ്​സി​ൻെറ കോവിഡ്​ അവലോകന റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നേതൃത്വത്തി​െല ഗവൺമൻെറ്​ എക്​സിക്യൂട്ടിവ്​ കമ്മിയാണ്​ ഇൗ തീരുമാനം എടുത്തത്​. വിദേശത്തുനിന്ന്​ എത്തുന്ന യാത്രക്കാരിൽ കോവിഡ്​ പോസിറ്റിവ്​ ആകുന്നവർ​ വളരെ കുറവാണെന്ന വിലയിരുത്തലി​ൻെറ അടിസ്ഥാനത്തിലാണ്​ തീരുമാനം.

ജൂലൈ ഒന്നിനും ആഗസ്​റ്റ്​ 16നുമിടയിൽ വിദേശത്തുനിന്ന്​ എത്തിയവരിൽ 10 ദിവസത്തെ വീട്ടുനിരീക്ഷണത്തിനുശേഷം നടത്തിയ പരിശോധനയിൽ 0.2 ശതമാനം പേർക്ക്​ മാത്രമാണ്​ രോഗം കണ്ടെത്തിയത്​. അതേസമയം, ബഹ്​റൈൻ അന്താരാഷ്​ട്ര വിാമനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത കോവിഡ്​ -19 പി.സി.ആർ പരിശോധന തുടരും. 10 ദിവസം കഴിഞ്ഞാൽ വീണ്ടും പരിശോധന നടത്തണം. രണ്ട്​ ടെസ്​റ്റിനും 30 ദീനാർ വീതമുള്ള ചെലവ്​ യാത്രക്കാർതന്നെ വഹിക്കണം.

എല്ലാ യാത്രക്കാരും ‘ബിഅവെയർ ബഹ്​റൈൻ’ എന്ന മൊബൈൽ ആപ്​ ഡൗൺലോഡ്​ ചെയ്യണം. വിമാനത്താവളത്തിലെ പരിശോധനക്കുശേഷം പലം നെഗറ്റിവ്​ ആണെന്ന റിപ്പോർട്ട്​ ലഭിക്കുന്നതുവരെ ആരോഗ്യ മന്ത്രാലയത്തി​ൻെറ വീട്ടുനിരീക്ഷണ നിർദേശങ്ങൾ പാലിച്ചുകൊള്ളാമെന്ന്​ സമ്മതപത്രം ഒപ്പിട്ടു നൽകുകയും വേണം.

10 ദിവസത്തിൽ കൂടുതൽ ബഹ്​റൈനിൽ താമസിക്കുന്ന സ്വദേശികളും പ്രവാസികളും 10ാം ദിവസം വീണ്ടും പരിശോധന നടത്തണം. വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ്​ പോസിറ്റിവ്​ ആകുന്നവരെ ആരോഗ്യ മന്ത്രാലയത്തിൽനിന്ന്​ ബന്ധപ്പെട്ട്​ തുടർനടപടി സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.