1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2023

സ്വന്തം ലേഖകൻ: ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​റ് റി​ക്രൂ​ട്ട്​​​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ലേ​ബ​ർ മാ​ർ​ക്ക​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ ഇ​​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച 27 തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ടെ​ത്തി. ഇ​വ​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റ​ഫ​ർ ചെ​യ്തെ​ന്നും എ​ൽ.​എം.​ആ​ർ.​എ വ്യ​ക്ത​മാ​ക്കി.

ലേ​ബ​ർ മാ​ർ​ക്ക​റ്റ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ വ്യ​ക്ത​മാ​ക്കി. ലേ​ബ​ർ സ​പ്ലൈ ഏ​ജ​ൻ​സി ലൈ​സ​ൻ​സ് അ​ട​ക്കം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്. അം​ഗീ​കൃ​ത​മാ​യ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ​ട്ടി​ക എ​ൽ.​എം.​ആ​ർ.​എ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bh ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ത് നോ​ക്കി ഏ​ജ​ൻ​സി​ക​ളു​ടെ വി​ശ്വ​സ്ഥ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. പ​രാ​തി​ക​ളും നി​യ​മ ലം​ഘ​ന​ങ്ങ​ളും ക്ര​മ​ര​ഹി​ത​മാ​യ തൊ​ഴി​ൽ രീ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ളി​ച്ച​റി​യി​ക്കാം. അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റു വ​ഴി​യോ അ​ല്ലെ​ങ്കി​ൽ അ​തോ​റി​റ്റി കോ​ൾ സെ​ന്റ​റി​ൽ 17506055 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.