സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ ഏഴിൽനിന്ന് 10 ദീനാറായി വർധിപ്പിക്കും. ബഹ്റൈനിൽനിന്ന് യാത്രചെയ്യുന്നവരുടെ പുതുക്കിയ യൂസേഴ്സ് ഫീ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം എയർപോർട്ട് അനുബന്ധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഫീസ് ഒരു ദീനാറിൽനിന്ന് നാലു ദീനാറായും വർധിക്കും. 2024 ഫെബ്രുവരി 28 മുതലായിരിക്കും ചാർജ് വർധന നിലവിൽ വരുക.
അതിനിടെ തൊഴില്‍ നിയമലംഘകരെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധനയും നാടുകടത്തലും ബഹ്റൈനില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചയ്ക്കിടെ 1,656 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളും നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
2023 നവംബര്‍ 19 മുതല്‍ 25 വരെയുള്ള ഏഴ് ദിവസങ്ങള്‍ക്കിടെയാണ് ഇത്രയും കേന്ദ്രങ്ങളില്‍ പരിശോധന് നടത്തിയത്. പരിശോധനയില്‍ മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന 67 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 183 നിയമലംഘകരെയാണ് നാടുകടത്തിയത്.
രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വാണിജ്യസ്ഥാപനങ്ങളിലാണ് 1,656 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ഇതിനു പുറമേ 23 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു. തലസ്ഥാന നഗരിയിലെ ഗവര്‍ണറേറ്റില്‍ 13 സന്ദര്‍ശനങ്ങളും മുഹറഖ് ഗവര്‍ണറേറ്റില്‍ നാലും വടക്കന്‍, തെക്കന്‍ ഗവര്‍ണറേറ്റുകളില്‍ മൂന്നു വീതവും സംയുക്ത പരിശോധന നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല