1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2022

സ്വന്തം ലേഖകൻ: കുരങ്ങുവസൂരിയെ ചെറുക്കാൻ നടപടികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം. പ്രതിരോധ വാക്സിന്റെ മുൻകൂർ രജിസ്ട്രേഷന് ബഹ്‌റൈനിൽ തുടക്കമായി. കുരങ്ങുവസൂരിയുടെ പ്രതിരോധ കുത്തിവെപ്പിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ.

കുരങ്ങുവസൂരിയെ ചെറുക്കാൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായി താൽപര്യമുള്ള പൗരന്മാർക്കും താമസക്കാർക്കും വാക്‌സിൻ ലഭിക്കാനായി ഹെൽത്ത് അലർട്ട് എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന നമ്പറിൽ കോൾ സെന്ററിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.

മുൻനിര ആരോഗ്യ പ്രവർത്തകർക്കും ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്നവർക്കും മുൻഗണന നൽകിയായിരിക്കും പരിമിതമായ തോതിലുള്ള ആദ്യഘട്ട വിതരണം. തുടർന്ന് താൽപര്യമുള്ള പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്‌സിൻ നൽകും. പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്‌റൈൻ കുരങ്ങുവസൂരിയെ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി നേരത്തെ തന്നെ ആരോഗ്യമന്ത്രി ഡോ. ജലീല അൽസായിദ് ജവാദ് അറിയിച്ചിരുന്നു.

രോഗം പിടിപെട്ടാൽ 21 ദിവസത്തെ ഐസൊലേഷനും നിർബന്ധമാക്കിയ്യിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധനക്ക് എടുക്കുന്ന ദിവസം മുതൽ ഐസൊലേഷൻ ആരംഭിക്കും. ബഹ്‌റൈനിൽ ഇതുവരെ കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.

ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ബി അവെയർ മൊബൈൽ ആപ്പിലൂടെ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. അപ്‌ളിക്കേഷൻ വഴിയായിരിക്കും രോഗിയുടെ മേലുള്ള നിരീക്ഷണം. നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നുമാസത്തിൽ കുറയാത്ത തടവു ശിക്ഷയോ 1000 ദിനാറിനും 10,000 ദിനാറിനും ഇടയിൽ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.