
സ്വന്തം ലേഖകൻ: 49ാമത് ദേശീയ ദിനത്തിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാഷ്ട്ര ശിൽപികളുടെ നേട്ടങ്ങളിൽനിന്ന് ഉൗർജം സ്വീകരിച്ച് ആധുനികതയുടെയും വികസനത്തിെൻറയും പാതയിൽ സഞ്ചരിക്കാനുള്ള നിശ്ചയദാർഢ്യം പുതുക്കാനുള്ള അവസരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
സഹിഹ്ണുതാ നിലപാടാണ് നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയത്. രാഷ്ട്ര ശിൽപികളുടെ കാണിച്ചുതന്ന വഴിയിൽ നാം മുന്നോട്ട് പോകും. ഇന്നത്തെ ബഹ്റൈെൻറ വികസനത്തിന് അടിത്തറ പാകിയ ശൈഖ് ഇസാ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെയും അനുസ്മരിക്കുന്നു.
പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിെൻറ വേദനയിലാണ് രാജ്യം. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്നും ഹമദ് രാജാവ് പറഞ്ഞു.
കൊവിഡ് മഹാമാരിയെ നേരിടുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ നന്ദിപൂർവ്വം സ്മരിക്കുന്നു. കോവിഡിനെ നേരിടുന്നതിന് സുരക്ഷിത വാക്സിൻ നൽകുന്നതിനുള്ള കാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല