1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: സ്വദേശിവത്കരണം പല മേഖലകളിലും ശക്തമാക്കാൻ തന്നെയാണ് ബഹ്റെെൻ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിൽ ഇതിന് വേണ്ടി പ്രത്യേക പദ്ധതികൾ തന്നെ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബഹ്റെെൻ ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ്പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ആരോഗ്യ രംഗത്ത് പരിശീലനം ആവശ്യമുള്ളവർക്ക് വിദേശത്തേക്ക് അയച്ച് പഠിക്കാനും പരിശീലിക്കാനും സൗകര്യം ഒരുക്കും. ഒഴിവുകളിലേക്ക് സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളുമായും സഹകരിച്ച് നടപ്പിലാക്കും എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവർത്തകരെ കുറിച്ചും സ്വദേശിവത്കരണ പദ്ധതിയെ കുറിച്ചും എം.പി ഡോ. അബ്ദുൽ അസീസ് അൽ അജ്മൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. യോഗ്യരായ സ്വദേശികൾ ഇല്ലാത്ത ഒഴിവുകളിൽ മാത്രമാണ് ഇപ്പോൾ വിദേശികളെ നിയമിക്കുന്നത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾക്ക് വേണ്ടി പല പരിപാടികളും നടപ്പിലാക്കുന്നുണ്ട്. ഇത് അവരുടെ സേവനം മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഒറ്റയടിക്ക് സ്വദേശിവത്കരണം ഈ മേഖലയിൽ നടപ്പിലാക്കാൻ സാധിക്കില്ല. സ്വദേശികളായ നഴ്സുമാർക്ക് കൂടുതൽ വൈഗദ്ധ്യം നൽകണം. ഐ.സി.യു, ഗുരുതര പരിക്കുകൾ,ഹൃദ്രോഗം എന്നീ വിഭാഗത്തിൽ സ്വദേശികളെ നിയമിക്കാൻ ഇനിയും സ്വദേശികൾക്ക് പരിശീലനം നൽകേണ്ടി വരും.

എന്നാൽ മികച്ച നിലവാരം കാണിക്കുന്ന, വിരമിക്കൽ പ്രായം ആവുകയോ ചെയ്ത വിദേശികൾക്ക് കരാർ പുതുക്കി നൽകില്ലെന്നാണ് ബഹ്റെെൻ തീരുമാനിച്ചിരിക്കുന്നത്. പല സ്വദേശികൾക്കും ബിരുദം ഇല്ലാത്തതരും വെല്ലുവിളി ആകുന്നുണ്ട് എന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സ്വകാര്യ മേഖലയിൽ ഡോക്ടർമാരെ നിയമിക്കാനുള്ള ഉത്തരവാദിത്തം മന്ത്രാലയത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബഹ്റൈനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത് 18670 ആരോഗ്യ പ്രവർത്തകരാണെന്ന് മന്ത്രി വ്യക്തമാക്കി. ഇതിൽ പാരാമെഡിക്കൽ ജീവനക്കാർ, മറ്റു സാങ്കേതിക വിദഗ്ധർ, ഫാർമസിസ്റ്റുകൾ എല്ലാവരും ഉൾപ്പെടും. ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് ശൂറ കൗൺസിലിനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. സർക്കാർ മേഖലയിൽ 10,249 ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുമ്പോൾ സ്വകാര്യ മേഖലയിൽ 7299 പേരാണ് ജോലി ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിൽ 7327 ജോലി ചെയ്യുന്നുണ്ട്യ ഇതിൽ 4611 പേർ ബഹ്റൈനികണാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.