
സ്വന്തം ലേഖകൻ: സർക്കാർ -പൊതുമേഖല സ്ഥാപനങ്ങളിൽ താൽക്കാലിക ജോലിക്കാരായി ജോലി ചെയ്യുന്ന വിദേശികളുടെ കണക്കുകൾ പുറത്തുവിട്ട് ബഹ്റെെൻ. 7356 വിദേശികൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്. പർലമെന്‍റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബൂഐനൈൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
പാർലമെന്‍റിൽ സംസാരിക്കുമ്പോൾ ആണ് ഇതുസംബന്ധിച്ച കണക്കുകൾ അദ്ദേഹം പുറത്തുവിട്ടത്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ആണ് അധിക പേരും ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നവരുടെ യോഗ്യതയും, മുൻ കല പരിചയവും അടിസ്ഥാനമാക്കിയാണ് വിദേശികളെ ജോലിക്ക് നിയമിച്ചിരിക്കുന്നത്. സിവിൽ സർവിസ് കമീഷൻ പരിശോധന നടത്തിയപ്പോൾ രാജ്യത്തെ ബജറ്റ് വിവിധം അനുസരിച്ചാണ് അവർക്ക് ജോലി നൽകിയിരിക്കുന്നത് എന്നാണ് കണ്ടെത്തിയത്.
മതിയായ ബഹ്റൈനികളുടെ അഭാലത്തിൽ മാത്രമേ ഇനി വിദേശികൾക്ക് ജോലി നൽകാൻ സാധിക്കുകയുള്ളു. രാജ്യത്ത് സർക്കാർ -പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ വരുമ്പോൾ പരമാവധി സ്വദേശികളെ മാത്രം നിയമിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സ്വദേശികളുടെ ബയോഡേറ്റയും മറ്റ് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇനി വിദേശികൾക്ക് ജോലി നൽകുകയോ തൊഴിൽ കരാർ പുതുക്കുകയോ ചെയ്യണം എങ്കിൽ സ്വദേശികൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല