
സ്വന്തം ലേഖകൻ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ നാമകരണം ചെയ്തു. രാജകീയ ഉത്തരവ് ഉദ്ധരിച്ച് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രഖ്യാപിച്ചതായി ബഹ്റൈന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ആദ്യ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു. രാജകീയ ഉത്തരവ് പുറത്തിറക്കിയ തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം തുടരുകയാണ്. പ്രവാസികളോട് കരുണയും കരുതലും കാണിച്ച അദ്ദേഹത്തിെൻറ വിയോഗത്തിൽ വേദനിച്ച് നിൽക്കുകയാണ് പ്രവാസി സമൂഹവും. വിവിധ സംഘടനകളും കൂട്ടായ്മകളും അദ്ദേഹത്തിെൻറ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല