1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2021

സ്വന്തം ലേഖകൻ: ബ​ഹ്‌​റൈ​നി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ (ടി.​പി.​ആ​ർ) അ​ടി​സ്ഥാ​ന​മാ​ക്കി റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ, ഗ്രീ​ൻ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്​ ഇ​നി​മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും.

ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി പ​രി​ഗ​ണി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ യെ​ല്ലോ വി​ഭാ​ഗ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ല്​ വി​ഭാ​ഗ​ത്തി​ലും തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

ഉ​യ​ർ​ന്ന ജാ​ഗ്ര​താ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ കു​റ​ഞ്ഞ ജാ​ഗ്ര​താ​വി​ഭാ​ഗ​ത്തി​ലേ​ക്ക്​ എ​ത്ത​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​ ഒ​രാ​ഴ്​​ച​യെ​ങ്കി​ലും അ​തേ വി​ഭാ​ഗ​ത്തി​ൽ തു​ട​ര​ണം. എ​ന്നാ​ൽ, കു​റ​ഞ്ഞ ജാ​ഗ്ര​താ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ​ണ​മെ​ങ്കി​ൽ ഇൗ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. അ​താ​യ​ത്, സ്​​ഥി​തി രൂ​ക്ഷ​മാ​വു​ക​യാ​ണെ​ങ്കി​ൽ ഗ്രീ​ൻ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ റെ​ഡ്​ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റാ​മെ​ന്ന​ർ​ഥം.

റെഡ് ലെവൽ: മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ടിന് മുകളിലാണെങ്കിൽ

മൂ​ന്ന് ദി​വ​സ​ത്തെ ശ​രാ​ശ​രി ടി.​പി.​ആ​ർ എ​ട്ട്​ ശതമാനത്തിന് മു​ക​ളി​ലാ​ണെ​ങ്കി​ൽ റെഡ് ലെവൽ നിയന്ത്രണങ്ങളാണ് ബാധകമാകുക. ഷോ​പ്പു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഡെ​ലി​വ​റി, ടേ​ക്​ എ​വേ മാ​ത്രം. വാ​ക്​​സി​ൻ എ​ടു​ത്ത്​ ​ഗ്രീ​ൻ​ഷീ​ൽ​ഡ്​ ല​ഭി​ച്ച​വ​ർ​ക്കും രോ​ഗ​മു​ക്​​തി നേ​ടി​യ​വ​ർ​ക്കും മാ​ത്രം സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ പ്ര​വേ​ശ​നം. സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക്​ വ​ർ​ക് അ​റ്റ്​ ഹോം. ​ഒാ​ഫി​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ റാ​പ്പി​ഡ്​ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധം എന്നിവയാണ് പ്രധാനം.

ഓറഞ്ച് ലെവൽ: നാല് ദിവസത്തെ ശരാശരി ടി.പി.ആർ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ

ജൂലൈ 2 വെള്ളിയാഴ്ച മുതൽ യെല്ലോ വിഭാഗത്തിലാണ് രാജ്യം ഉണ്ടാവുക. ഈ കാറ്റഗറിയിൽ ലഭിക്കുന്ന ഇളവുകൾ പ്രകാരം വെള്ളിയാഴ്ച മുതൽ വിവിധ മേഖലകൾ ഭാഗികമായി തുറക്കും. ‘യെല്ലോ’ ലെവലിലെ ഇളവുകൾ പ്രകരം കോവിഡ് വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം 14 ദിവസം പൂർത്തിയായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവരുടെ കൂടെ 12 വയസിൽ താഴെയുള്ളവർക്കും മാളുകളിലും ജിംനേഷ്യം പോലുള്ള സ്ഥലങ്ങളിലും പ്രവേശനമുണ്ടായിരിക്കും.

യെല്ലോ ലെവൽ: ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ, ഗ്രീൻ ലെവൽ: തുടർച്ചയായി 14 ദിവസം ശരാശരി ടി.പി.ആർ രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ എന്നിവയാണ് മറ്റ് രണ്ട് വിഭാഗങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.