1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2019

സ്വന്തം ലേഖകൻ: ചില പ്രത്യേക തൊഴിൽ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തണമെന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസം ബഹ്റെന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. എന്നാൽ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ശൂറാ കൌണ്‍സിലിന്റെയും രാജാവിന്റെയും അംഗീകാരത്തിന് വിധേയമായിരിക്കും.

തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സർക്കാർ മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ആവശ്യത്തിൻ്റെ തുടർച്ചയായാണ് പുതിയ നിർദേശം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടത്. ചില പ്രത്യേക തൊഴിലുകളിൽ വിദേശികളുടെ റിക്രൂട്ട്മെൻ്റിന് വിലക്കേർപ്പെടുത്തണമെന്ന ആവശ്യത്തിന്മേലുള്ള വോട്ടെടുപ്പിൽ പാർലമെൻ്റ് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു.

ഒരു വർഷക്കാലത്തേക്ക് സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ പൂർണമായും വിദേശികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആദിൽ അൽ അസൂമി എം.പി ആവശ്യപ്പെട്ടു. അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ മേഖലയിലെ തൊഴിലുകൾ പൂർണമായും സ്വദേശിവൽക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് ഈയിടെ പാർലിമെൻ്റിൽ എം.പി മാർ ഈയിടെ അനുകൂലമായി വോട്ട് ചെയ്തിരുന്നു.

നിലവിൽ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം പൂർണമായി നടപ്പിലായിട്ടുണ്ട്. എന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ പൂർണമായി സാധിക്കുന്നത് വരെ സ്വദേശിവല്‍ക്കരണം ശക്തമാക്കണമെന്നാണ് പാർലമെന്റിൽ ആവശ്യം ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.