1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: ഓൺലെെൻ വഴി വ്യക്തി വിരങ്ങൾ ചേർത്തി ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘം ബഹ്റെെനിൽ കൂടുന്നു. നിരവധി പേർക്ക് ഇത്തരത്തിൽ പ്രശ്നങ്ങൾ സംഭവിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് ഇവർ വിളിക്കുന്നത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുമുള്ള വിവരങ്ങൾ ആരെങ്കിലും ചോദിച്ചാൽ നൽകരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ അറിയിച്ചു.

സ്മാർട്ട്ഫോണുകളിലെ ആപ്പുകളിലൂടെയാണ് ഇവർ വിവരങ്ങൾ തട്ടുന്നത്. സി.ഐ.ഡി, പൊലീസ്, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ എന്നു പറഞ്ഞ് പലരും ഇത്തരത്തിൽ വിളിക്കുന്നുണ്ട്. ആരും വിവരങ്ങൾ ഫോണിലൂടെ നൽകരുത്. ബാങ്ക് അക്കൗണ്ട് പോലുള്ള വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ആരെങ്കിലും വിളിക്കുന്നത് തട്ടിപ്പിനുള്ള ശ്രമമാണ്. നേരിൽ വന്നു നൽകാം എന്ന മറുപടി നൽകിയാൽ മതിയാകും എന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകി കൊണ്ട് അധികൃതർ എത്തിയിരിക്കുന്നത്. ഫോൺ കോളുകൾ അല്ലാതെ സി.പി.ആറിന്റെ കാലാവധി കഴിഞ്ഞുവെന്നും സി.പി.ആർ അപ്ഡേറ്റ് ചെയ്യാൻ സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക എന്ന സന്ദേശവും പലരുടേയും ഫോണിൽ വരുന്നുണ്ട്. അത്തരം സന്ദേശങ്ങൾക്ക് ഒന്നും മറുപടി നൽകരുതെന്നും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടിട്ടുണ്ട്. ബോധവത്കരണമുണ്ടായിട്ടും തട്ടിപ്പ് മനസിലാകാതെ പലരും വിവരങ്ങൾ ഇപ്പോഴും നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുമ്പോഴാണ് പലരും ഇത് തട്ടിപ്പ് ആണെന്ന് മനസിലാകുന്നത്.

ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. എസ്.എം.എസിലൂടെയോ വാട്സ്ആപ് വഴിയോ ഫോണിൽ വിളിച്ചോ വ്യക്തിഗത വിവരങ്ങൾ ആറെങ്കിലും ചോദിച്ചാൽ അത് തട്ടിപ്പ് ആണ്. ബാങ്ക് ഒരിക്കലും വിവരങ്ങൾ ഇത്തരത്തിൽ ചോദിക്കില്ല. ക്രൈം ഡയറക്ടറേറ്റിലെ 992 എന്ന ഹോട്ലൈൻ നമ്പറിൽ വിളിച്ചോ +973 17108108 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ട് പരാതികൾ നൽകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.