1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് ഓവർടൈം അലവൻസ് നൽകുന്നത് നിർത്തലാക്കാൻ നീക്കവുമായി ബഹ്റെെൻ. സിവിൽ സർവിസ് ബ്യൂറോ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അധികൃതർ നൽകി. ബഹ്റെെൻ പ്രാദേശിക പത്രങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഓവർടൈം ജോലി ചെയ്താൽ പകരം അവധി നൽകും. അല്ലാതെ അലവൻസ് നൽകുന്നത് അവസാനിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

മെഡിക്കൽ രംഗം ഒഴികെ എല്ലാ സർക്കാർ മേഖലകളിലും പുതിയ നിർദ്ദേശം ബാധകമാണ് എന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കിയില്ലങ്കിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും.

അതേസമയം, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷെയ്ഖ റന ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ വലിയ ബന്ധം ആണ് ഇപ്പോൾ നിലനിൽക്കുന്നത്.

രണ്ട് രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ വലിയ സഹകരണം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വലിയ വരവേൽപ്പായിരുന്നു അംബാസഡർക്ക് ബഹ്റെെൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നൽകിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.