
സ്വന്തം ലേഖകൻ: അമേരിക്കന്‍ ഔഷധ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്‌റൈന്‍ അറിയിച്ചു. ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈന്‍. ബുധനാഴ്ച ബ്രിട്ടനാണ് വാക്‌സിന് ആദ്യമായി അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബ്രിട്ടണില്‍ വാക്‌സിന്റെ വിതരണം ആരംഭിക്കും.
അതേ സമയം ബഹ്‌റൈന്‍ വാക്‌സിന്റെ വിതരണം എന്ന് ആരംഭിക്കുമെന്ന് ഫൈസര്‍ വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു.
വിവിധ തലങ്ങളിലെ പരിശോധനക്ക് ശേഷമാണ് നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) വാക്‌സിന് അനുമതി നൽകിയത്. നവംബറിൽ സിനോഫാം വാക്‌സിന് ബഹ്റൈൻ അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ഇൗ വാക്സിൻ നൽകി വരുന്നത്.
കോവിഡ് പ്രതിരോധത്തിന് ബഹ്റൈൻ സ്വീകരിക്കുന്ന നടപടികളിൽ നിർണായക ചുവടുവെപ്പാണ് ഫൈസർ/ബയോ എൻടെക്ക് വാക്‌സിന് നൽകിയ അനുമതിയെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മർയം അൽ ജാലഹ്മ പറഞ്ഞു. ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല