1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ ജനങ്ങൾക്ക് അനുയോജ്യമായ പാർപ്പിടം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മുഖ്യപരിഗണന നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപാട് ആണ് രാജ്യത്ത് പാർപ്പിട സൗകര്യം ലഭ്യമാക്കുക എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വദേശികൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനും നിരവധി പദ്ധതികൾ ഒരുങ്ങുന്നുണ്ടെന്ന് മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. കൂടുതൽ പദ്ധതികൾ രാജ്യത്ത് നടപ്പാക്കുന്നതിലൂടെ സ്വദേശികൾക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

സ്വകാര്യമേഖലയുമായി സഹകരിച്ചാണ് പാർപ്പിട പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വേഗത്തിൽ വിഷയത്തിന് പരിഹാരം കാണുന്നിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്. ഭവനവായ്പകൾ കൂടുതലായി അനുവദിക്കാൻ ‘മസായ’ പദ്ധതി വിപുലീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വായ്പകൾക്ക് സർക്കാർ സബ്സിഡി ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് ഭവന മന്ത്രിയെ ചുമതലപ്പെടുത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.