
സ്വന്തം ലേഖകൻ: ബഹ്റൈനിൽ നിന്ന് കിങ് ഫഹദ് കോസ്‌വേ വഴി സൗദിയിലേക്കു പ്രവേശിക്കാൻ പുതിയ നടപടിക്രമങ്ങൾ. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കു മാത്രമായിരിക്കും ഇതുവഴി രാജ്യത്തേക്കു പ്രവേശനം അനുവദിക്കുക. അതേസമയം സ്വദേശികൾക്ക് ഇളവുണ്ട്. ഏഴു നിർദേശങ്ങളാണ് കിങ് ഫഹദ് കോസ്‌വേ അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങളിൽ ഉള്ളത്.
രാജ്യത്തെ പൗരന്മാരും 18 വയസിന് താഴെയുള്ള കുട്ടികൾക്കും സൗദിയിലേക്കു പ്രവേശിക്കാൻ പിസിആർ ടെസ്റ്റ് നിർബന്ധമില്ല. അവർ വാക്‌സീൻ എടുത്തവരാണെങ്കിൽ ക്വാറന്റീനോ സൗദിയിൽ എത്തിയതിനു ശേഷമുള്ള പരിശോധനയോ ആവശ്യമില്ല. വാക്‌സീൻ സ്വീകരിക്കാതെയാണു സൗദിയിൽ പ്രവേശിക്കുന്നതെങ്കിൽ ഏഴു ദിവസത്തെ ഹോം ക്വാറന്റീൻ പാലിച്ചാൽ മതിയാകും. ഇവരിൽ 8 വയസിനു താഴെയുള്ള കുട്ടികളല്ലാത്തവർ ആറാമത്തെ ദിവസം കോവിഡ് പരിശോധനയും നടത്തണം.
സ്വദേശികളുടെ ഭാര്യ, ഭർത്താവ്, അവരുടെ മക്കൾ, അവരോടൊപ്പമുള്ള ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരോടൊപ്പമുള്ള കുടുംബങ്ങൾ എന്നിവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന്റെ 72 മണിക്കൂറിനകം സമ്പാദിച്ച കോവിഡ് പരിശോധനാ ഫലം കൈവശം കരുതേണ്ടതുണ്ടെന്നും കിങ് ഫഹദ് കോസ്‌വേ പുറത്തിറക്കിയ പുതിയ നിർദേശങ്ങളിൽ പറയുന്നു.8 വയസിനു താഴെയുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരിലും വാക്സീൻ എടുത്തവർക്ക് ക്വാറന്റീനോ പരിശോധനയോ ആവശ്യമില്ല.
രാജ്യത്തേക്ക് കിടക്കുന്നവർ സന്ദർശകരോ, സ്ഥിര താമസക്കാരോ പുതിയ വിസയിൽ വരുന്നവരോ ആയിരുന്നാലും വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.പുതിയ വീസക്കാർ സന്ദർശന വീസയിലോ , തൊഴിൽ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ആയാലും ശരി നടപടിക്രമങ്ങളിൽ മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ഇവർ 72 മണിക്കൂറിനകം സമ്പാദിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൈവശം കരുത്തേണ്ടതുണ്ട്.
അതേസമയം ട്രക്ക് ഡ്രൈവർമാർ, അവരുടെ സഹായികൾ എന്നിവർക്ക് ഇത് ബാധകമല്ല. അവർ വാക്സിൻ എടുത്തവരായിരിക്കണമെന്നോ പിസിആർ ടെസ്റ്റിനു വിധേയരാവണമെന്നോ നിബന്ധനായില്ല. സൗദിയിൽ എത്തിയ ശേഷം ക്വാറന്റീനിൽ കഴിയുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ടതില്ലെന്നും നിർദേശത്തിൽ പറയുന്നു.
ആരോഗ്യം , ദേശീയ ഗാർഡ്, പ്രതിരോധം, വിദ്യാഭ്യാസം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർ സർക്കാർ ജീവനക്കാരായാൽ പോലും, വാക്‌സിൻ സ്വീകരിക്കാതെയാണ് രാജ്യത്തെത്തുന്നതെങ്കിൽ ഏഴു ദിവസത്തെ ഹോം ക്വാറന്റീൻ പാലിക്കണം . ഇവർ ആദ്യ 24 മണിക്കൂറിനുള്ളിലും അവസാനത്തെ ഏഴാം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
സ്വകാര്യ മേഖലയിലെ ആരോഗ്യ രംഗത്ത് താമസിക്കുന്നവർ ഹോട്ടൽ ക്വാറന്റീനിലാണ് കഴിയേണ്ടത്. ഇത്തരക്കാരും ആദ്യ 24 മണിക്കൂറിനുള്ളിലും അവസാനത്തെ ഏഴാം ദിവസവും കോവിഡ് പരിശോധന നടത്തണം. ഫൈസർ, അസ്ട്രാസെനിക്ക, മോഡേണ എന്നിവയുടെ രണ്ട് ഡോസുകൾ, ജോൺസൺ & ജോൺസൺ ആണെങ്കിൽ ഒരു ഡോസ് എന്നിങ്ങനെ സൗദി അംഗീകരിച്ച വാക്‌സിൻ സ്വീകരികച്ചവരെ മാത്രമേ വാക്‌സിൻ സ്വീകരിച്ചവർ എന്ന വിഭാഗത്തിൽ പരിഗണിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല