1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: ബഹ്​റൈനിലെ ​പ്രവാസി ജോലിക്കാർക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ സ്​പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്​. ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​.

ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്​പോൺസർ ചെയ്യാൻ പ്രതിമാസം 400 ദിനാർ ശമ്പളം വേണം. നേരത്തെ ഇത്​ 250 ദിനാർ ആയിരുന്നു.

സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ തൊ​ഴി​ൽ, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി​യും എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സേ​വ​ന​ങ്ങ​ളി​ൽ കൃ​ത്യ​ത പു​ല​ർ​ത്തി​യും ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള സ​മ​യം കു​റ​ച്ച​ും മി​ക​ച്ച സേ​വ​നം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൽ.​എം.​ആ​ർ.​എ ശാ​ഖ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ മു​ഹ​മ്മ​ദ്​ യൂ​സ​ഫ്​ അ​ൽ ബി​ൻ ഫ​ലാ​ഹും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ സ്ഥാ​പി​ക്കാ​നെ​ടു​ത്ത പ്ര​യ​ത്​​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ എ​ൽ.​എം.​ആ​ർ.​എ ശാ​ഖ​യി​ൽ ഒ​രു​ക്കി​യ​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ഖ​യി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന കൗ​ണ്ട​റു​ക​ൾ 12 ആ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.