
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കാലാവധി കഴിഞ്ഞവ ഉൾപ്പെടെ എല്ലാ സന്ദർശക വീസകളുടെയും കാലാവധി ഒക്ടോബർ 21 വരെ നീട്ടാൻ തീരുമാനം. കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇളവ്.
ഇതിനു പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. നേരത്തെ ജൂലൈ 21 വരെ സന്ദർശക വീസ കാലാവധി നീട്ടി നൽകിയിരുന്നു. സന്ദർശക വിസയിൽ രാജ്യത്തെത്തിൽ കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ വിദേശികൾക്കും ജോലി തേടിയെത്തിയ പ്രവാസി തൊഴിലാളികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
അതിനിടെ ജോലിക്കോ ഉന്നത വിദ്യാഭ്യാസത്തിനോ അപേക്ഷിക്കുമ്പോൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പു വരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ സൈറ്റിലുണ്ട്. ഓരോ സർട്ടിഫിക്കറ്റിന്റെയും സാധുത പ്രത്യേക സമിതി പരിശോധിക്കുമെന്ന് അണ്ടർസെക്രട്ടറി ഡോ.ഫൗസി അബ്ദുൽറഹ്മാൻ അൽ ജൊവ്ദർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല