
സ്വന്തം ലേഖകൻ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറിെൻറ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം പൂര്ണമാക്കുന്നതിെൻറ ഭാഗമായി ഇസ്രായേല്‍ എംബസി ബഹ്റൈനില്‍ തുറക്കാൻ ധാരണയായി. മേഖലയുടെ സമാധാനം ലക്ഷ്യമിട്ട് പരസ്പരം ധാരണയോടെ മുന്നോട്ടുപോകൽ സാധ്യമാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ ജനവിഭാഗങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും ബഹുസ്വരതയും സഹവർത്വത്തിലൂന്നിയുള്ള സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സയാനി വ്യക്തമാക്കി.
മേഖലയില്‍ സമാധാനം സാധ്യമാക്കാൻ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയെ ബഹ്റൈന്‍ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുക വഴി ഇരുരാജ്യങ്ങള്‍ക്കും ഒട്ടേറെ ഗുണകരമായ കാര്യങ്ങളുണ്ടാകുമെന്ന് ഇരു വിഭാഗവും വ്യക്തമാക്കി.
ഇസ്രയേലിന്റെ ഫോൺ കോഡ് ആലേഖനം ചെയ്ത ഗൾഫ് എയർ വിമാനത്തിലാണു സംഘമെത്തിയത്. ഇക്കൊല്ലം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസും ആരംഭിക്കും. ഇ–വീസ ഡിസംബർ 1 മുതൽ നടപ്പാകും. ഇസ്രയേൽ സംഘം ഡിസംബറിൽ ബഹ്റൈൻ സന്ദർശിക്കും. യുഎസിന്റെ നേതൃത്വത്തിൽ സെപ്റ്റംബറിലാണ് യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പിട്ടത്.
കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിനെ രാജ്യത്തേക്കു ക്ഷണിച്ചു. സമാധാനക്കരാർ പുതുയുഗപ്പിറവിക്കു തുടക്കം കുറിച്ചെന്നും ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്നും റിവ്‌ലിൻ തന്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ സഹകരണം സഹായിക്കട്ടെയെന്നായിരുന്നു കിരീടാവകാശിയുടെ ആശംസ. സെപ്റ്റംബർ 15നു യുഎസിലാണ്, ഇസ്രയേൽ–യുഎഇ സമാധാന കരാർ ഒപ്പിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല