1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2023

സ്വന്തം ലേഖകൻ: ഏജന്റുമാരുടെ കെണിയിൽപെട്ട് വിസിറ്റ് വീസയിൽ രാജ്യത്തേക്ക് എത്തി ദുരിതം അനുഭവിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. പലരും വലിയ തുക നൽകിയാണ് രാജ്യത്തേക്ക് വിസിറ്റ് വീസയിൽ എത്തുന്നത്. പിന്നീട് ജോലി ഒന്നും ശരിയാകാതെ നാട്ടിലേക്ക് മടങ്ങുന്നു. പലരും വലിയ തുകയാണ് ഏജന്റിന് നൽകുന്നത്. കടം വാങ്ങിച്ചാണ് പലരും ഇത് സങ്കടിപ്പിക്കുന്നത്.

ഒടുവിൽ ജോലി ശരിയാകാതെ നാട്ടിലേക്ക് പോകേണ്ടി വരുന്നത് ആത്മഹത്യയുടെ വഴിയിൽ ഇവരെ എത്തിക്കുന്നു. പലരം ആത്മഹത്യ ചെയ്യുന്നുണ്ട്. കൂടുതലും മലയാളികൾ ആണ്. സന്ദർശക വീസയിൽ വന്ന രണ്ടുപേരാണ് ജനുവരിൽ ആത്മഹത്യ ചെയ്തത്. തൃശൂർ സ്വദേശിയായ യുവാവും, തിരുവനന്തപുരം സ്വദേശിയായ യുവാവും ആണ് ജീവനൊടുക്കിയത്. വിസിറ്റ് വീസയിൽ വലിയ തുക നൽകി ജോലിക്കെത്തിയിട്ട് ജോലി ശരിയാകാത്തതിന്റെ പ്രയാസത്തിൽ ആണ്വ ഇവർ ആത്മഹത്യ ചെയ്തത്.

2.10 ലക്ഷം രൂപ നാട്ടിലെ ഏജന്റിന് നൽകിയാണ് തിരുവനന്തപുരം സ്വദേശി വിസിറ്റ് വീസയിൽ സൗദിയിൽ എത്തിയത്. ബഹ്റൈൻ എയർപോർട്ടിൽ എത്തി ആദ്യം തിരിച്ചയച്ചു. പിന്നീട് വീണ്ടും പണം നൽകി മൂന്ന് മാസം മുമ്പ് ബഹ്റെെനിൽ എത്തി. ഇപ്പോൾ വിസിറ്റ് വീസയിൽ ആണ് പോകുന്നതെങ്കിലും പിന്നീട് ഹോട്ടലിൽ ജോലി ലഭിക്കും എന്നാണ് ഏജന്റ് ഇദ്ദേഹത്തോട് പറഞ്ഞത്. ബഹ്റെെനിൽ എത്തി പല സ്ഥലങ്ങളിലും ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയില്ല.

പണം വാങ്ങി വിസിറ്റ് വീസയിൽ രാജ്യത്തേക്ക് ആളുകളെ കയറ്റി വിടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ലോക കേരളസഭ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് പല ഏജന്റുമാരും ഇവരെ ഇങ്ങോട്ടു കൊണ്ടുവരുന്നത്. ഒടുവിൽ ജോലിയും ഇല്ല. നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്നു. നിരവധി പേരാണ് ഇത്തരത്തിൽ ചതിയിൽ പെടുന്നത്.

ഇങ്ങനെ പണം നൽകി ആരും ബഹ്റെെനിലേക്ക് വരരുതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ഭാഗ്യപരീക്ഷണത്തിനായി വലിയ തുകകൾ നൽകി ആരും യാത്രക്കായി തയ്യാറെടുക്കരുത്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും എത്തിയില്ലെങ്കിൽ വലിയ പ്രയാസത്തിൽ ആയിരിക്കും നിങ്ങൾ എത്തുന്നത്. കഴിഞ്ഞ വർഷം ബഹ്റൈനിൽ 39 ഇന്ത്യക്കാരാണ് പ്രശ്നത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തത്. അതിൽ 60 ശതമാനവും മലയാളികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.