1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2021

സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ യെല്ലോ അലേര്‍ട്ട് ഇന്ന് (ഡിസംബര്‍ 19) മുതല്‍ പ്രാബല്യത്തില്‍. ജനുവരി 31 വരെ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് കടക്കുന്നത്.

രാജ്യത്ത് ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലഭ്യമാകുന്ന പഠനങ്ങള്‍ പ്രകാരം നിയന്ത്രണങ്ങളില്‍ വേണ്ട മാറ്റം വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം 19 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ മുമ്പ് യെല്ലോ ലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മാത്രമല്ല, രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസിന് സമയമായവര്‍ ഉടന്‍തന്നെ ഹെല്‍ത്ത് സെന്ററുകളിലെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെല്ലോ ലെവല്‍ കാലയളവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കും. ബഹ്റൈനില്‍ കോവിഡ് ജാഗ്രത പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാജ്യത്തെ നിവാസികളോട് കോവിഡ് പ്രതിരോധ സമിതി ആവശ്യപ്പെട്ടു.

വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും വിദ്യാഭ്യാസ, പരിശീല സ്ഥാപനങ്ങളില്‍ പോകാം. മാളുകള്‍ ഒഴികെയുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ പോകാനും വീടുകളില്‍ 30 പേരില്‍ കൂടാതെ സ്വകാര്യ ചടങ്ങുകള്‍ നടത്താനും സര്‍ക്കാര്‍ ഓഫിസുകളില്‍ പോകാനും അനുമതി ഉണ്ടാകും. വാക്‌സിനെടുത്ത് ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും മാത്രമാണ് ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ഇന്‍ഡോര്‍ സേവനങ്ങള്‍, ജിമ്മുകള്‍, കായിക ഹാളുകള്‍, സ്വമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം.

50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സിനിമ തീയറ്ററുകള്‍, കളിസ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവിടങ്ങളിലും ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇവര്‍ക്ക് ഒപ്പമുള്ള 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.